ബിജെപി നോതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കൽ കോഴ കേസിൽ തെളിവില്ലെന്ന് വിജിലൻസ്. അന്തിമ അന്വേഷണ റിപ്പോർ‍ട്ട് ഡയറക്ടർക്ക് നൽകി. വർക്കല എസ്ആർ കോളജിന് മെഡിക്കൽ കൗണ്‍സിലിൻറെ അനുമതി ലഭിക്കാൻ കോളേജ് ഉടമയ ഷാജിയിൽ നിന്നും ബിജെപി നേതാക്കള്‍ അഞ്ചു കോടി കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. 

തിരുവനന്തപുരം: ബിജെപി നോതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കൽ കോഴ കേസിൽ തെളിവില്ലെന്ന് വിജിലൻസ്. അന്തിമ അന്വേഷണ റിപ്പോർ‍ട്ട് ഡയറക്ടർക്ക് നൽകി. വർക്കല എസ്ആർ കോളജിന് മെഡിക്കൽ കൗണ്‍സിലിൻറെ അനുമതി ലഭിക്കാൻ കോളേജ് ഉടമയ ഷാജിയിൽ നിന്നും ബിജെപി നേതാക്കള്‍ അഞ്ചു കോടി കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. 

ആരോപണം ശരിവയ്ക്കുന്ന ബിജെപിയുടെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസ് പുറത്തിവിട്ടതിനെ തുടർന്നാണ് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. മറ്റൊരു മെഡിക്കൽ കോളജിൻറെ അനുമതിക്കായി ബിജെപി ജനറൽ സെക്രട്ടറി എംടി രമേശ് പണം വാങ്ങിയെന്ന് ആരോപണത്തെക്കുറിച്ചും വിജിലൻസ് അന്വേഷിച്ചിരുന്നു. ബിജെപിയുടെ രണ്ടംഗ അന്വേഷണ കമ്മീഷനുമുന്നിൽ മൊഴി നൽകിയവരെല്ലാം വിജിലൻസിന് മുന്നിൽ മൊഴി മാറ്റി. ബാങ്ക് അക്കൗണ്ടുകളുടെ പരിശോധനയിലും വിജിലൻസിന് തെളിവുകള്‍ ലഭിച്ചില്ല. 

പണമിടപാട് സ്ഥിരീകരിക്കുന്ന ഒരു രേഖയോ മൊഴിയോ വിജിലൻസിന് ലഭിച്ചില്ല. കോളേജുകള്‍ക്ക് അനുമതി ലഭിച്ചതിന് ബാഹ്യ ഇടപെടൽ നടന്നിട്ടുണ്ടെന്നതിനുള്ള തെളിവുകളില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ വിജിലൻസ് പറയുന്നു. കോഴക്ക് തെളിവില്ലെന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിലെ എസ്പിയുടെ ആദ്യ റിപ്പോർട്ട് ഡയറക്ടർ മടക്കിയിരുന്നു. കൂടുതൽ മൊഴിയും രേഖകലളും പരിശോധിച്ചുവെങ്കിലും ആരോപണം തെളിയിക്കാനുള്ള തെളിവുകളില്ലെന്നാണ് വീണ്ടും അന്വേഷണ സംഘം ഡയറക്ടറെ അറിയിച്ചിരിക്കുന്നത്.