നിശ്ചിത യോഗ്യതകള്‍ മറികടന്ന് ഇ പി ജയരാജന്റെ ബന്ധുവും പികെ ശ്രീമതിയുടെ മകനുമായ പികെ സുധീറിനെ കെഎസ്‌ഐഇ എംഡിയാക്കാന്‍ ഗൂഡാലോചനയും അഴിമതിയും നടത്തിയെന്നാണ് പ്രതിപക്ഷനേതാവിന്റെയും ബിജെപി നേതാക്കളുടെയും പരാതി. പരാതി പരിശോധിക്കുന്ന വിജിലന്‍സിന്റെ നിയമോപദേശകരാണ് അന്വേഷണം അനിവാര്യമാണെന്ന നിഗമനത്തിലേക്കെത്തുന്നത്. പി കെ സുധീറിനെ യോഗ്യയുണ്ടായിരുന്നോ? യോഗ്യയില്ലെങ്കില്‍ എങ്ങനെ സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഈ വഴി പരിശോധിക്കണമെന്നാണ് നിയമപദേശം. നിയമോപദേശം നാളെ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും. നാളെ അന്തിമതീരുമാനം വരാനിരിക്കെ പരാതിയിന്മേലുള്ള നടപടി വൈകിപ്പിച്ചു എന്ന് ആക്ഷേപമാണ് ജേക്കബ് തോമസിനെതിരെ ഉയരുന്നത്. നിയമോപദേശം തേടിയത് തന്നെ ശരിയായില്ലെന്നാണ് പ്രതിപക്ഷ നിലപാട്. പരാതി കിട്ടിയാല്‍ അന്വേഷണം വേണമെന്ന ലളിതകുമാരി കേസിലെ വിധി കാറ്റില്‍പ്പറത്തിയെന്നാണ് പ്രധാന ആക്ഷേപം. ഉത്തരവ് റദ്ദാക്കിയാലും അന്വേഷണം അനിവാര്യമാണെന്ന് വിഎസിനെതിരായ ഭൂമിദാന കേസിലും, അടൂര്‍ പ്രകാശിനെതിരെ പുത്തന്‍വേലിക്കര കേസിലും മുന്‍കാല കോടതി ഉത്തരവുകളുമുണ്ട്.
മാണിക്കെതിരായ ബാര്‍ കേസില്‍ അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശങ്ങള്‍ക്ക് കാത്തിരിക്കാതെ സ്വന്തം നിലക്കായിരുന്നു അന്വേഷണം തീരുമാനിച്ചത്. മുഖ്യമന്ത്രിക്കും ഇപിക്കുമൊപ്പം ഇരട്ടനീതി വാദം ഉയര്‍ത്തി ജേക്കബ് തോമസിനയും സമ്മര്‍ദ്ദത്തിലാക്കുകയാണ് പ്രതിപക്ഷം.
