പരിശോധനയില്‍ നിരവധി ക്രമക്കേടുകളാണ് കണ്ടെത്തിയത്. വെള്ളയില്‍, പുതിയങ്ങാടി ഹെല്‍ത്ത് ഇന്‍സെപ്കടര്‍മാരുടെ ഓഫീസില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത പണം പിടികൂടിയത്. വെള്ളയില്‍ ഓഫിസില്‍ നിന്ന് 10500 രൂപയും പുതിയങ്ങാടി ഓഫീസില്‍ നിന്ന് 6500 രൂപയുമാണ് കണ്ടെടുത്തത്. സ്വീപ്പര്‍ തസ്തികയിലുള്ളവരായിരുന്നു ഫയലുകള്‍ കൈകാര്യം ചെയ്തിരുന്നതും പണം വാങ്ങിയിരുന്നതും. ഹോട്ടല്‍, കൂള്‍ബാര്‍ തുടങ്ങിയവരില്‍ നിന്നും അനധികൃതമായാ പണം വാങ്ങുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കി കൈക്കോള്ളാതെ പലരെയും ഒഴിവാക്കിയത് സംബന്ധിച്ചുള്ള രേഖകള്‍ ഒഫീസില്‍ നിന്ന് പിടിച്ചെടുത്തു. ഓഫീസുകളില്‍ നിയമാനുസൃതം സൂക്ഷിക്കേണ്ട രേഖകള്‍ പലതും സൂക്ഷിക്കുന്നില്ലെന്നും പരിശോധനയില്‍ വ്യക്തമായിയി. രേഖകള്‍ വിശധമായി പരിശോധിച്ച ശേഷം കേസ് എടുക്കുമെന്ന് വിജലന്‍സ് അധികൃതര്‍ അറിയിച്ചു.