തിരുവനന്തപുരം: കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം സോണി സെബാസ്റ്റിയന്‍, കോണ്‍ഗ്രസ് ബ്ലോക്ക് നേതാവ് ദേവസ്യ പാലപ്പുറം എന്നിവരുടെ വീടുകള്‍ വിജിലന്‍സ് റെയിഡ്. റബ്ബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റിയിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയിഡ്.

ആലക്കോട് റബ്ബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റിയിലും, ജീവനക്കാരുടെ വീടുകളിലും പരിശോധന നടക്കുന്നു. സഹകരണ സംഘം സെക്രട്ടറി ആയ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്.