അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം.എബ്രഹാമില്‍ നിന്നും വിജിലന്‍സ് സംഘം മൊഴിയെടുത്തു. കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം വിജിലിന്‍സ് യൂണിറ്റിലെ എസ്‌.പി രാജേന്ദ്രനാണ് സെക്രട്ടേറിയറ്റിലെ കെ.എം എബ്രാഹിമിന്റെ ഓഫീസിലെത്തി മൊഴിയെടുത്തത്. നേരത്തെ വിജിലന്‍സ് സംഘം തിരുവനന്തപുരത്തെ കെ.എം എബ്രഹാമിന്റെ ഫ്ലാറ്റില്‍ റെയ്ഡ് നടത്തിയത് വിവാദമായിരുന്നു. തുടര്‍ന്ന് പ്രതിഷേധവുമായി മുതിര്‍ന്ന ഐ.എ.എസ് ഉദ്ദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് പരാതിപ്പെട്ടിരുന്നു.