പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പാറ ഖനനം സംബന്ധിച്ച്  സമഗ്രമായ അന്വേഷണം നടത്തുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസ്. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പാറക്വാറികളെ കുറിച്ച് വ്യകിതമായ കണക്ക് ആരുടെയും പക്കല്‍ ഇല്ലന്നും ജേക്കബ്ബ് തോമസ് പറഞ്ഞു, പത്തനംതിട്ട ജില്ലയിലെ വിജിലന്‍സ് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടി എത്തിയതായിരുന്നു വിജിലന്‍സ് ഡയറക്ടര്‍.

പത്തനതിട്ട ജില്ലയില്‍ എത്ര പാറക്വാറികള്‍ പ്രവര്‍ത്തിക്കുന്നു എന്ന കാര്യത്തില്‍ ആരുടെയും പക്കല്‍ വ്യക്തമായ കണക്ക് ഇല്ല. ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്നതും പ്രവവര്‍ത്തിക്കാത്തതുമായ പാറമടകളെ കുറിച്ച് വ്യക്തമായ കണക്ക് ശേഖരിക്കാന്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രണ്ടാംഘട്ടത്തിലായിരിക്കും പാറക്വാറിയുടെ പ്രവര്‍ത്തനം ഇതുവരെ ഖനനം നടത്തിയ പാറയുടെ അളവ് ക്വാറിക്ക് ലൈസന്‍സ് ഉണ്ടോ, നിയപരമായാണോ പാറക്വാറി പ്രവര്‍ത്തിക്കുന്നത് എന്നി കാര്യങ്ങലെ കുറിച്ച് പരിശോധന നടത്തുക.

പാറക്വാറികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മാഫിയകളെ നേരിടാന്‍ സര്‍ക്കാരിന് ഭയം ഇല്ലന്നും വിജിലന്‍സ് ഡയറക്ടര്‍ പറഞ്ഞു. ജില്ലയില്‍ വയല്‍ നികത്തുന്നത് വ്യാപകമാണന്ന് ഉദ്യോഗസ്ഥര്‍ വിജിലന്‍സ് ഡയറക്ടറോട് പറഞ്ഞു. ഇതിനെ കുറിച്ച് അന്വേഷിക്കും വിവിധ പഞ്ചായത്തുകള്‍ പുറത്ത് ഇറക്കിയ ഡാറ്റാ ബാങ്കുകളെ കുറിച്ചും പരിശോധന നടത്തും.

ശബരിമല സന്നിധാനം പമ്പ എന്നിവിടങ്ങളില്‍ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വിജിലന്‍സ് അന്വേഷിക്കാന്‍ തീരുമാനിച്ചിടുണ്ട്.