മുൻ മന്ത്രി കെ ബാബു,ഭാര്യ,മക്കൾ, മരുമക്കൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവരുടെ പേരുകൾ വിജിലൻസ് നൽകിയ കത്തിലുണ്ട്. ഒപ്പം ബിനാമികളെന്ന് സംശയിക്കുന്ന ബാബുറാം, മോഹൻ എന്നിവരുടെ സ്വത്തുവിവരങ്ങളും വിജിലൻസ് തേടിയിട്ടുണ്ട്. ബാബുവിനും കുടുംബാഗങ്ങൾക്കും ബിനാമികളുടെയും കൈവശമുളള പ്രത്യക്ഷ സ്വത്തുക്കളുടെ വിവരങ്ങൾ വിജിലൻസ് ശേഖരിച്ചിരുന്നു. 

എന്നാൽ സംസ്ഥാനത്ത് മറ്റ് എവിടെയെങ്കിലും ഇവർ ഭൂമി വാങ്ങിയിട്ടുണ്ടോ എന്ന് അറിയാനാണ് രജിസ്ട്രേഷൻ ഐ ജിക്ക് കത്ത് നൽകിരിക്കുന്നത്. കെ ബാബുവിന്‍റെ പഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നവർ, ബാബുവുമായി അടുപ്പമുളള മറ്റു ചിലർ എന്നിവരുടെ ഭൂമി ഉടമസ്ഥത സംബന്ധിച്ച വിശദാംശങ്ങളും വിജിലൻസ് ശേഖരിക്കുന്നുണ്ട്. 

ഇതിനിടെ പ്രാഥമിക തെളിവെടുപ്പ് പൂർ‍ത്തിയാക്കിയ അന്വേഷണസംഘം പിടിച്ചെടുത്ത രേഖകളുടെ വിശദമായ പരിശോധന തുടങ്ങി.