ലണ്ടന്‍: മദ്യവ്യവസായി വിജയ് മല്യയുടെ നാടുകടത്തല്‍ വിചാരണ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അടുത്തമാസം നാലിന് തുടങ്ങും. എട്ട് ദിവസം നീളുന്ന കോടതി നടപടി 14ന് അവസാനിക്കും. 

നിരപരാധിയാണെന്നും ജീവന് ഭീഷണിയുണ്ടെന്നും കോടതിയില്‍ മല്യ വ്യക്തമാക്കി. ഇന്ത്യയ്ക്കുവേണ്ടി യുകെയുടെ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസ് വാദിക്കും. വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപ കടമെടുത്ത് തിരിച്ചടക്കാതെയാണ് മല്യ ലണ്ടനിലേക്ക് കടന്നത്. കള്ളപ്പണം വെളുപ്പിച്ച കേസും മല്യക്കെതിരെയുണ്ട്.