വ്യവസായി വിജയ് മല്യയുടെ പാസ്‍പോര്‍ട്ട് വിദേശകാര്യമന്ത്രാലയം റദ്ദാക്കി. കാരണം കാണിക്കല്‍ നോട്ടീസിനുള്ള മല്യയുടെ മറുപടിയും എന്‍ഫോഴ്‌സ്‍മെന്റ് ഡയറക്ടറേറ്റിന്റെ വാദവും പരിഗണിച്ചാണ് മന്ത്രാലയത്തിന്റെ നടപടി. മല്യക്കെതിരെ റെഡ് കോര്‍ണര്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‍മെന്റ് ഡയറക്ടറേറ്റ് ഇന്റര്‍പോളിനേയും സമീപിക്കുന്നുണ്ട്.

മല്യയെ തിരികെ ഇന്ത്യയിലെത്തിക്കാന്‍ ന‍ടപടിയെടുക്കണമെന്ന് എന്‍ഫോഴ്‌സ്‍മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ മന്ത്രാലയം നിയമ വിദഗ്ദരുമായി ചര്‍ച്ച നടത്തി വരികയാണ്- വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.