ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന് പിന്നാലെ ഇളയ ദളപതി വിജയ്‍യും രാഷ്ട്രീയത്തിലേയ്ക്കെന്ന് സൂചനകള്‍. ആരാധകരെ അണി നിരത്തി രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കത്തിലാണ് വിജയ്‍ എന്നാണ് സൂചനകള്‍. 

വിജയ് അടുത്തിടെ തുടങ്ങിയ വെബ്സൈറ്റാണ് ഇതിന് തെളിവായി ചൂണ്ടിക്കാണിക്കുന്നത്. തന്റെ ഔദ്യോഗിക ഫാന്‍ ക്ലബ്ബില്‍ അംഗത്വം നേടാന്‍ വിജയ് വെബ്സൈറ്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ആരാധകര്‍ക്ക് ഈ ആവശ്യത്തിന് മികച്ച പിന്തുണയാണ് നല്‍കുന്നത്. 

ഐഡി പ്രൂഫും ആധാര്‍ കാര്‍ഡും മറ്റ് വ്യക്തി വിവരങ്ങളും നല്‍കിയാണ് സൈറ്റിലെ രജിസ്ട്രേഷന്‍ ചെയ്യാന്‍ സാധിക്കുക. നേരത്തെ വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതില്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് വിജയ്‍യുടെ പിതാവ് പ്രതികരിച്ചിരുന്നു.