അനാക്കോണ്ടയില്‍നിന്ന് നായക്കുട്ടിയെ രക്ഷിക്കുന്നവര്‍; വീഡിയോ

First Published 1, Mar 2018, 1:04 PM IST
villagers save dog from giant anaconda
Highlights
  • വീഡിയോയെ പിന്തുണച്ച് സോഷ്യല്‍ മീഡിയ

ബ്രസീലിയ: സോഷ്യല്‍ മീഡിയ അടുത്തിടയ്ക്ക് ചര്‍ച്ച ചെയ്ത വീഡിയോകളിലൊന്നായിരുന്നു നായക്കുട്ടിയെ ജീവനോടെ മുതലയ്‌ക്കെറിഞ്ഞ് കൊടുക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍. എന്നാല്‍ ഇത്തരത്തിലുള്ളവര്‍ മാത്രമല്ല, സഹജീവികളോട് സ്‌നേഹമുള്ളവരും ഈ ലോകത്തുണ്ടെന്ന് തെളിയിക്കുകയാണ് മറ്റൊരു വീഡിയോ.

അനാക്കോണ്ടയുടെ വായില്‍ കുടുങ്ങിയ നായക്കുട്ടിടെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പകുതിയോളം അനാക്കോണ്ടയുടെ പക്കലായ നായക്കുട്ടിയെ ജീവന്‍ പണയം വച്ചാണ് നാട്ടുകാര്‍ രക്ഷിക്കുന്നത്. ബ്രസീലില്‍നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. നിരവധി പേരാണ് വീഡിയോയിലെ നന്മയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. 

loader