സംസ്ഥാനത്ത് പലയിടത്തും സിപിഎം ഓഫീസുകള്‍ തകര്‍ക്കപ്പെടുകയും സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ട്

അഗര്‍ത്തല: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ത്രിപുരയില്‍ വ്യാപകഅക്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ദിവസം മുതല്‍ ആരംഭിച്ച അക്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

സംസ്ഥാനത്ത് പലയിടത്തും സിപിഎം ഓഫീസുകള്‍ തകര്‍ക്കപ്പെടുകയും സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ദക്ഷിണത്രിപുരയിലും അഗര്‍ത്തല വിമാനത്താവളത്തിന് സമീപവും സ്ഥാപിച്ച കമ്മ്യൂണിസ്റ്റ് നേതാകളുടെ പ്രതിമകള്‍ അക്രമികള്‍ തകര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സിപിഎമ്മിന്‍റെ ഓഫീസുകള്‍ക്കും പ്രതികള്‍ക്കും നേരെയുണ്ടാവുന്ന ആക്രമങ്ങളില്‍ പോലീസ് കേസെടുക്കുന്നില്ലെന്നാണ് സിപിഎം നേതാക്കള്‍ പരാതിപ്പെടുന്നത്.