കോഴിക്കോട്: മുക്കത്ത് സ്വകാര്യ ബസ്സ് ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റു. അഞ്ച് ജീവനക്കാർക്കും ഒരു യാത്രക്കാരനുമാണ് പരിക്കേറ്റത്. ബസ്സുകളുടെ സമയത്തെചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വാക്കേറ്റം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. മുക്കം പൊലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred