പൊലീസിൽ ചട്ടങ്ങൾ ലംഘിച്ചും വിഐപി സുരക്ഷ ഉന്നതരുടെ സുരക്ഷാ ഡ്യൂട്ടിക്ക് പോകുന്നവരിൽ ഏറിയ പങ്കും പ്രൊബേഷനിലുള്ള ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം: പൊലീസിൽ ചട്ടങ്ങൾ ലംഘിച്ചും വിഐപി സുരക്ഷ. ആംഡ് എസ്ഐമാർക്ക് മറ്റ് ഡ്യൂട്ടി നൽകരുതെന്ന ഉത്തരവ് കാറ്റിൽപ്പറത്തിയാണ് വിഐപി സുരക്ഷയ്ക്ക് നിയമിക്കുന്നത്. ഉന്നതരുടെ സുരക്ഷാ ഡ്യൂട്ടിക്ക് പോകുന്നവരിൽ ഏറിയ പങ്കും പ്രൊബേഷനിലുള്ള ഉദ്യോഗസ്ഥരാണ്.
പൊലീസ് ആസ്ഥാനത്ത് മാത്രം ഇത്തരത്തില് നിയമിച്ചിരിക്കുന്നത് 125 പേരെയാണ്. ഉന്നതർക്കൊപ്പം സുരക്ഷയ്ക്കായി പൊലീസുകാരെ വയ്ക്കാൻ A,B, C എന്നീ സുരക്ഷാ കാറ്റഗറി സംസ്ഥാനമുണ്ടാക്കിയെന്നും വെളിപ്പെടുത്തല്. X y Z, Z + എന്നിവ മാത്രം കേന്ദ്രം അംഗീകരിച്ചപ്പോഴാണ് മറ്റ് കാറ്റഗറികള് സംസ്ഥാനം ഉണ്ടാക്കിയത്.
വർക്കിംഗ് അറേഞ്ചുമെന്റില് ഉന്നതർ പൊലീസുകാരെ നിയമിക്കുന്നത് സർക്കാർ ഉത്തരവിന് വിരുദ്ധമായിയെന്ന് കണ്ടെത്തല്. വർക്കിംഗ് അറേഞ്ചുമെന്റ് നിയന്ത്രിച്ച് ആഭ്യന്തര സെക്രട്ടറി ഇറക്കിയ ഉത്തരവ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പ്രൊബേഷൻ കഴിയാത്ത പൊലീസുകാരെ നിയമിക്കരുതെന്ന് ഉത്തരവില് വിശദമാക്കുന്നുണ്ട്.
