ദുരഭിമാന കൊല എന്ന അവസ്ഥയില്‍ കേരളം എത്തിനില്‍ക്കുമ്പോള്‍ പ്രസാദ് കെജി എന്ന പിതാവ് തന്‍റെ 23 മകള്‍ക്ക് എഴുതിയ കുറിച്ച് ശ്രദ്ധേയമാവുകയാണ്
ഒരു അച്ഛന് മകള്ക്ക് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. ദുരഭിമാന കൊല എന്ന അവസ്ഥയില് കേരളം എത്തിനില്ക്കുമ്പോള് പ്രസാദ് കെജി എന്ന പിതാവ് തന്റെ 23 മകള്ക്ക് എഴുതിയ കുറിച്ച് ശ്രദ്ധേയമാവുകയാണ്. മകള്ക്ക്, ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമല്ല താന് നല്കുന്നതെന്നും അത് അവളുടെ അവകാശമാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് പ്രസാദ് കെജി എന്ന പിതാവ്.
പ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...
23 വയസ്സുള്ള പെണ്ണിന്റെ തന്തയാണ് ഞാന്. ധൈര്യത്തോടെ പറയുന്നു. യോജിച്ച പങ്കാളിയെ തെരഞ്ഞെടുക്കാന് ഞാനവള്ക്ക് സ്വാതന്ത്ര്യം കൊടുത്തിട്ടില്ല. പകരം അതവളുടെ അവകാശമാണ്. തെറ്റുപറ്റാന് ഇടയുണ്ടെന്ന് തോന്നുന്ന പക്ഷം അഭിപ്രായമാരായാന് അവളാണെനിക്ക് സ്വാതന്ത്ര്യം തരേണ്ടത്. തന്നില്ലെങ്കിലും വിരോധമില്ല. ഒരു കാര്യത്തില് മാത്രമാണ് ഞാനവളോട് അപേക്ഷിക്കുന്നത് .സ്വയംപര്യാപ്ത നേടാന്. അതിനുള്ള സഹായം ചെയ്തുകൊടുക്കല് ഒരു പിതൃ നിര്വഹണമാണ്. ഞാനതു ചെയ്യാന് ബാധ്യത പേറുന്ന - മകള് സ്നേഹി.
