മധ്യപ്രദേശ്: മൂന്നു ട്രെയിനുകള്‍ മുകളിലൂടെ കടന്നു പോയിട്ടും ട്രാക്കില്‍ കിടന്നയാള്‍ അത്ഭുതകരമായി രക്ഷപെട്ടു. ട്രാക്കില്‍ ശവശരീരം കിടക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് എത്തിയ  പോലീസുകാരെ അമ്പരപ്പിച്ച് ഇയാള്‍ ട്രാക്കില്‍ നിന്നും എഴുന്നേറ്റ് സംസാരിച്ചു. മധ്യപ്രദേശിലാണ് സംഭവം.

ട്രാക്കില്‍ ഒരാള്‍ കിടക്കുന്നുവെന്ന് ലോക്കോപൈലറ്റ് വിവരം അറിയച്ചതോടെയാണ് പോലീസ് സ്ഥലത്തെത്തിയത്. പോലീസ് എത്തുമ്പോള്‍ മൂന്നു ട്രെയിനുകള്‍ അതേ ട്രാക്ക് വഴി കടന്നു പോയിരുന്നു. ട്രാക്കില്‍ കിടന്നയാള്‍ മരിച്ചെന്നു കരുതിയാണ് പോലീസ് എത്തിയത്. എന്നാല്‍ പോലീസിനെ കണ്ടതോടെ ട്രാക്കില്‍ നിന്നും എഴുന്നേറ്റ് അയാള്‍ പറഞ്ഞു ' അച്ഛന്‍ വന്നു' (പപ്പാ ആഗയാ).

ഇയാളുടെ പേര്  ധര്‍മ്മേന്ദ്ര എന്നാണെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ മദ്യ ലഹരിയിലായിരുന്നെന്നും ട്രാക്കില്‍ കിടന്നതിന്‍റെ ഉദ്ദേശ്യം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു. തന്‍റെ മുകളിലൂടെ ട്രെയിന്‍ പോയതു പോലും അറിഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്.

മദ്യലഹരിയില്‍ വീണുപോയതാവാം എന്നും, ട്രാക്കില്‍ കിടന്നു ഉറങ്ങിപ്പോയതായിരിക്കാമെന്നും പോലീസ് കരുതുന്നു. ഇയാളെ വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു.