രണ്ട് കടുവകള്‍ തമ്മിലുള്ള ആക്രമണത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഏഴ് വര്‍ഷം മുമ്പ് പുറത്തുവന്ന ഈ വീഡിയോ ഇപ്പോള്‍ വീണ്ടും വൈറലാവുകയാണ്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഓഫീസര്‍ സുധ രാമന്‍ ആണ് വീഡിയോ വീണ്ടും ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്.

ഇത്തരം മല്‍പ്പിടുത്തത്തിലൂടെയാണ് കടുവകള്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുന്നതെന്ന് വീഡിയോ പങ്കുവച്ച് സുധ കുറിക്കുന്നു. 2013 ല്‍ സൗത്ത് ആഫ്രിക്കയിലെ ഒരു പാര്‍ക്കില്‍ നിന്ന് ഹെലോന വാട്കിന്‍സ് ആണ് ദൃശ്യം പകര്‍ത്തിയത്. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇപ്പോഴും ആയിരക്കണക്കിന് പേരാണ് വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. 
 

F