പൊതുവെ എല്ലാവര്‍ക്കും പേടിയുള്ള ജീവിയാണ് പാമ്പ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പാമ്പ് ഉണ്ടാക്കിയിരിക്കുന്നത് വലിയ ആശയക്കുഴപ്പമാണ്. ഒളിഞ്ഞിരിക്കുന്ന പാമ്പിനെ കണ്ടെതതാമോ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് സോഷ്യല്‍ മീഡിയ. 

ഓസ്‌ട്രേലിയ കേന്ദ്രീകരിച്ച് പാമ്പുപിടുത്ത സേവനം നടത്തുന്ന സംഘടനയുടെ ഫേസ്ബുക്ക് പേജിലാണ് ചലഞ്ച് പ്രത്യക്ഷപ്പെട്ടത്. മഞ്ഞുകാലമായതോടെ പാമ്പുകളെ ശ്രദ്ധിക്കണമെന്നും ഇവര്‍ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിരവധി പേരാണ് പാമ്പിനെ കണ്ടെത്തി പോസ്റ്റ് ചെയ്തിരിക്കുന്നത്.