സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സാന്ത ക്രൂസ് കൗണ്ടിയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. 

കാലിഫോര്‍ണിയ: കടലിനോട് ചേര്‍ന്നുള്ള പാറയില്‍ തിരമാലകളെ നോക്കി നില്‍ക്കുകയായിരുന്നു 20 കാരന്‍. എന്നാല്‍ തൊട്ടടുത്ത നിമിഷം ആഞ്ഞടിച്ച തിരമാലയില്‍ അയാള്‍ കടലിലേക്ക് പതിച്ചു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സാന്ത ക്രൂസ് കൗണ്ടിയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. അമേരിക്കന്‍ ദേശീയ കാലാവസ്ഥാ സര്‍വ്വീസ് കടലില്‍ ഉയര്‍ന്ന തിരമാലകളുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡിസംബര്‍ 20ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. 

കാലിഫോര്‍ണിയയിലെ സാന്‍റ ക്രൂസിലെ ബോണി ഡൂണ്‍ ബീച്ചിലാണ് സംഭവം നടന്നത്. ഒമ്പത് സെക്കന്‍റാണ് വീഡിയോയുടെ ദൈര്‍ഘ്യം. വലിയ അപകടത്തിലാണ് 20കാരന്‍ അകപ്പെട്ടതെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ ഇയാളെ രക്ഷ്പപെടുത്തിയെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.