അഹമ്മദാബാദ്: സിംഹത്തിന്റെ നിരവധി വീഡിയോകള്‍ നിങ്ങള്‍ കണ്ടുകാണും. എന്നാല്‍ ഒരു ആണ്‍ സിംഹവും പെണ്‍സിംഹവും തമ്മിലുള്ള 'തല്ല്' കണ്ടിട്ടുണ്ടാകുമോ!!! ഗിര്‍ വനത്തില്‍നിന്ന് കിട്ടിയ ദൃശ്യങ്ങള്‍ ഇത്തരത്തിലൊരു തല്ലിന്റേതാണ്. 

രാഷ്ട്രീയപ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ സുബിന്‍ അഷറയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഈ തല്ല് കണ്ടുനില്‍ക്കുന്ന മൂന്ന് വണ്ടിനിറയെ വിദേശ സഞ്ചാരികളെയും വീഡിയോയില്‍ കാണാം. 22 സെക്കന്റ് നീണ്ടുനില്‍ക്കുന്നതാണ് വീഡിയോ. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. 

വൈവാഹിക ബന്ധത്തിലെ പ്രശ്‌നങ്ങളാണെന്നാണ് ട്വീറ്റിനുള്ള ചിലരുടെ കമന്റുകള്‍. കഴിഞ്ഞ മാസമാണ് ഏഷ്യാറ്റിക് സിംഹങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഗിര്‍ വനത്തില്‍ 674 ഏഷ്യാറ്റിക് സിംഹങ്ങളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.