അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ ധീരതയുടെയും ആത്മവിശ്വസത്തിന്‍റെ ചിഹ്നം കൂടിയാണ് ഈ മീശ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്

ദില്ലി: അഭിനന്ദന്‍ വര്‍ദ്ധമാന്‍ എന്ന വ്യോമസേന പോരാളിയെ ഇന്ത്യക്കാര്‍ക്ക് മറക്കാന്‍ സാധിക്കില്ല. പാക് പിടിയിലായിട്ടും തല ഉയര്‍ത്തി നിന്ന ധീരത മാത്രമല്ല ഇദ്ദേഹത്തെ എന്നും ഇന്ത്യക്കാരുടെ ഓര്‍മ്മകളില്‍ എത്തിക്കുന്നത്. അദ്ദേഹത്തിന്‍റെ ഗംഭീരമായ മീശ കാരണവുമായിരിക്കും. ഫെബ്രുവരി 27 പാകിസ്ഥാന്‍ പിടിയിലായി മാര്‍ച്ച് 1ന് വാഗ അതിര്‍ത്തി വഴി ഇന്ത്യന്‍ മണ്ണിലേക്ക് തിരിച്ചെത്തും വരെ അഭിനന്ദനെക്കുറിച്ച് നടന്ന സംസാരങ്ങള്‍ ഒരു ധീരതയുടെ മുഖമുദ്ര പോലെ ഈ മീശയും നിറഞ്ഞു നിന്നിരുന്നു.

Scroll to load tweet…
Scroll to load tweet…

അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ ധീരതയുടെയും ആത്മവിശ്വസത്തിന്‍റെ ചിഹ്നം കൂടിയാണ് ഈ മീശ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 18-19 നൂറ്റാണ്ട് കാലത്തെ ചില ബ്രിട്ടീഷ് കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ മീശ. എന്നാല്‍ അഭിനന്ദിന്‍റെ വീഡിയോകളും ഫോട്ടോയും ശ്രദ്ധിച്ച് നോക്കിയാല്‍ മനസിലാകും. ഈ മീശ വളരെ ശ്രദ്ധയോടെ പരിചരിക്കുന്ന ഒന്നാണ്. ആ മുഖത്ത് വരുന്ന ചിരിയോ, ദൃഢനിശ്ചയമോ മറച്ചുവയ്ക്കുന്ന രീതിയില്‍ അല്ല ആ മീശ. പൊതുവില്‍ ഇത്തരം മീശയ്ക്ക് ഗണ്‍സ്ലിഞ്ചര്‍ എന്നാണ് വിശേഷിപ്പിക്കാറ്.

അമേരിക്കയിലെ പോലീസുകാരും, പട്ടാളക്കാരും ഇത്തരം മീശ പരീക്ഷിച്ചത് കാണാവുന്നത്. എന്തായാലും അഭിനന്ദന്‍ വര്‍ദ്ധമാന്‍ എന്ന പോരാളിക്ക് ഒപ്പം അദ്ദേഹത്തിന്‍റെ മീശയും ശ്രദ്ധേയമായിരിക്കുന്നു. അതിനാല്‍ തന്നെ ഒരു ഹീറോയുടെ സ്റ്റെല്‍ പിന്തുടരുന്ന സഹജ ഇന്ത്യന്‍ സ്വഭാവം വച്ച് ഈ മീശ അധികം വൈകാതെ ഒരു ഫാഷന്‍ ട്രെന്‍റായി മാറാം.