പാലക്കാട്: ആലത്തൂരില്‍ നിന്ന് റെക്കോര്‍ഡ് വിജയവുമായി ലോക്സഭയിലെത്തിയ രമ്യ ഹരിദാസ് തന്‍റെ മണ്ഡലത്തില്‍ ഞാറ് നട്ടും ട്രാക്ടര്‍ ഓടിച്ചും കൃഷിയില്‍ മുഴുകിയിരിക്കുകയാണ്. രമ്യ തന്നെയാണ് ഞാറ് നടുന്നതിന്‍റെയും ട്രാക്ടര്‍ ഓടിക്കുന്നതിന്‍റെയും ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 

രമ്യയുടെ പോസ്റ്റിന് താഴെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്‍റുകളാണ് പ്രത്യക്ഷപ്പെടുന്നത്. സിറ്റിംഗ് എംപിയായ പി കെ ബിജുവിനെ പരാജയപ്പെടുത്തിയാണ് രമ്യ ഹരിദാസ് ആലത്തൂരില്‍ വിജയം സ്വന്തമാക്കിയത്. കുന്ദമംഗലം പഞ്ചായത്ത് പ്രസി‍ഡന്‍റായിരിക്കെയായിരുന്നു രമ്യ ലോക്സഭയിലേക്ക് മത്സരിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുന്നേ രമ്യ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജി വച്ചിരുന്നു.