കുഞ്ഞുങ്ങളുടെ വീഡിയോകൾ വളരെ വേ​ഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. കുഞ്ഞുങ്ങൾ കഥപറയുന്നതും പാട്ടു പാടുന്നതും ചിരിക്കുന്നതും കരയുന്നതും വരെ സോഷ്യൽ മീഡിയകളിൽ വൈറലാകാറുണ്ട്. രസകരവും കൗതുകം നിറഞ്ഞതുമായി ഇത്തരം വീഡിയോ പ്രശസ്തരുൾപ്പെടെയുള്ളവർ പങ്കുവെക്കാറുണ്ട്.

അമിതാഭ് ബച്ചൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. തുമ്മൽ അഭിനയിക്കുന്ന അമ്മയുടെ മുന്നിലിരുന്ന് നിർത്താതെ ചിരിക്കുകയാണ് ഈ വാവ. കാഴ്ചക്കാർക്കും ചിരിവരും ഈ വീഡിയോ കണ്ടാൽ. കു‍ഞ്ഞിനെ ഭക്ഷണം കഴിപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ് അമ്മ തുമ്മൽ അഭിനയിക്കുന്നത്. ഇന്നത്തെ സാഹചര്യങ്ങൾ ലഘൂകരിക്കാൻ , മാറ്റത്തിന് വേണ്ടി ചിരിക്കുക എന്നാണ് വീഡിയോയ്ക്കൊപ്പം ബച്ചൻ കുറിച്ചിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

.. in times of extenuating circumstances .. laugh for a change ..

A post shared by Amitabh Bachchan (@amitabhbachchan) on May 16, 2020 at 10:00pm PDT