ത്രകണ്ടാലും വീണ്ടും കാണാൻ തോന്നുന്ന ചിത്രമാണ് ഫാസിലിന്റെ മണിച്ചിത്രത്താഴ്. ചിത്രത്തിലെ ​ഗാനങ്ങളും എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. പ്രത്യേകിച്ച് ക്ലൈമാക്സിൽ ​ശോഭനയുടെ ​ഗംഭീര നൃത്തവുമായി ദൃശ്യവിസ്മയം തീർത്ത 'ഒരുമുറൈ വന്ത് പാർത്തായ..' എന്ന ​ഗാനം. കെ ജെ യേശുദാസിനൊപ്പം ചിത്രയും കൂടി ചേർന്ന് അനശ്വരമാക്കിയ ​ഗാനം എന്നും മലയാളികളുടെ മനസിൽ തിങ്ങി നിൽക്കുന്നു. ഇതേ പാട്ടിന്റെ അനുപല്ലവി ചിത്രക്കൊപ്പം ആലപിച്ച അറബ് ​ഗായകനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

സൗദി അറേബ്യയിൽ നടന്ന സ്റ്റേജ് ഷോയിൽ നിന്നുള്ള വീഡിയോയാണ് ശ്രദ്ധ നേടുന്നത്. അഹമ്മദ് സുൽത്താൻ അൽ മൽമാനിയാണ് ചിത്രയ്ക്കൊപ്പം അനുപല്ലവി പാടിയ ഗായകൻ. അദ്ദേഹം പാട്ടിന്റെ ഓരോ സം​ഗതിയും വളരെ ലാഘവത്തോടെ പാടുമ്പോൾ സദസ്സ് മുഴുവനും ശബ്ദമുഖരിതമായി. പാടാൻ ഏറെ ബുദ്ധിമുട്ടുള്ള ഗാനം മനോഹരമായാണ് അഹമ്മദ് സുൽത്താൻ പാടുന്നത്. 

ഇരുവരും തമ്മിലുള്ള കോംമ്പിനേഷനിൻ ഒരുനിമിഷം കാണികളേ ചിത്രത്തിന്റെ ക്ലൈമാക്സിലേക്ക് കൊണ്ടുപോയി. പാട്ടിന് ശേഷം അഹമ്മദ് സുൽത്താനെ അഭിനന്ദിക്കാനും ചിത്ര മറന്നില്ല. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ടും ആശംസകൾ നേർന്നും രം​ഗത്തെത്തിയത്.