സിസിടിവിയില്‍പേടിപ്പെടുത്തുന്നതും അത്ഭുതപ്പെടുത്തുന്നതുമായ നിരവധി  ദൃശ്യങ്ങള്‍ പതിയാറുണ്ട്. അതില്‍ മൃഗങ്ങളുടെ ദൃശ്യങ്ങളാണ് ഇന്റര്‍നെറ്റ് ഏറ്റെടുക്കുന്നതില്‍ അധികവും. കഴിഞ്ഞ കുറച്ചുദിവസമായി ഇത്തരമൊരു വീഡിയോ ആണ് ട്വിറ്റര്‍ ഏറ്റെടുത്തിരിക്കുന്നത്. 

എവിടെനിന്നുള്ള സിസിടിവി ദൃശ്യങ്ങളാണെന്ന് വ്യക്തമല്ല, എന്നാല്‍ കണ്ടത് 50 ലക്ഷത്തിലേറെ പേരാണ്. അടഞ്ഞുകിടന്ന വീടിന്റെ വാതില്‍ ചവിട്ടിത്തുറന്ന് ഒരു ഭീമന്‍ കരടി അകത്തുകയറുന്നതാണ് വീഡിയോ. വെറും 12 സെക്കന്റുമാത്രമാണ് വീഡിയോ ഉള്ളത്. 

'നേരത്തേയും ചെയ്തിട്ടുള്ളത് പോലെയാണ് അവന്‍ വാതില്‍ ചവിട്ടിത്തുറന്നത്' വീഡിയോക്ക് ഒരാള്‍ കമന്റ് ചെയ്തു. ഇങ്ങനെ നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.