Asianet News MalayalamAsianet News Malayalam

എഞ്ചിനീയർമാരേ ഒരു നിമിഷം; സിറിഞ്ചുകൾ ഉപയോ​ഗിച്ച് ജെസിബി നിർമ്മിച്ച ഒരു മിടുക്കനെ പരിചയപ്പെടാം- വീഡിയോ

ആറ് സിറിഞ്ചുകൾ ഉപയോ​ഗിച്ച് അത്യു​ഗ്രമായി പ്രവർത്തിക്കുന്നൊരു ജെസിബിയാണ് ഈ കൊച്ചുമിടുക്കൻ നിർമ്മിച്ചത്. 

boy builds working jcb from used syringes video goes viral
Author
New Delhi, First Published May 30, 2019, 5:08 PM IST

ദില്ലി: സിറിഞ്ചുകൾ ഉപയോ​ഗിച്ച് ജെസിബി നിർമ്മിച്ച ഒരു മിടുക്കനാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ താരം. ആറ് സിറിഞ്ചുകൾ ഉപയോ​ഗിച്ച് അത്യു​ഗ്രമായി പ്രവർത്തിക്കുന്നൊരു ജെസിബിയാണ് ഈ കൊച്ചുമിടുക്കൻ നിർമ്മിച്ചത്. താൻ നിർമ്മിച്ച 'സിറിഞ്ച് ജെസിബി' കൂട്ടുകാർക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന ഈ കൊച്ച് എഞ്ചിനീയറിന്റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ‌ വൈറലാകുന്നത്. 

രാജേഷ് കെജ്രിവാൾ എന്നയാളാണ് കുട്ടിയുടെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. 'ജെസിബിയുമായും എഞ്ചിനീയറിങ്ങ് ബിരുദവുമായി ബന്ധപ്പെട്ട എല്ലാ മീമുകളും ഒരുനിമിഷം ഒരുവശത്തേക്ക് മാറ്റിവയ്ക്കുക. എന്നിട്ട് ഈ പാവപ്പെട്ട കുട്ടിയുടെ സാങ്കേതിക നൈപുണ്യം കാണു. സിറിഞ്ചുകൾ ഉപയോ​ഗിച്ച് ഈ കുട്ടി ഒരു ജെസിബി നിർമ്മിച്ചിരിക്കുകയാണ്', എന്ന അടിക്കുറിപ്പോടെയാണ് രാജേഷ് കെജ്രിവാൾ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

29 സെക്കന്റ് ​ദൈർ​ഘ്യമുള്ള വീഡിയോ ഒരുലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്. 2035-ലെ സിഒഎയെ നമ്മൾ കണ്ടെത്തിയിരിക്കുന്നുവെന്നാണ് ട്വിറ്റർ ഒന്നടങ്കം പറയുന്നത്. അതേസമയം ഉപയോ​ഗിച്ചതിന് ശേഷം വലിച്ചെറിഞ്ഞ സിറിഞ്ചുകളാണ് കുട്ടി ഉപയോ​ഗിച്ചിരിക്കുന്നതെങ്കിൽ അത് വളരെയധികം അപകടകരമാണെന്ന് മറ്റ് ട്വിറ്റർ ഉപയോക്താക്കൾ ഉപദേശിക്കുന്നു. 

Follow Us:
Download App:
  • android
  • ios