സമൂഹമാധ്യമങ്ങൾ വ്യാപകമായതിന് പിന്നാലെ കൗതുകകരവും രസകരവുമായ നിരവധി വീഡിയോകളാണ് ദിവസവും പ്രത്യക്ഷപ്പെടുന്നത്. ഇത്തരം വീഡിയോകൾ ചിലപ്പോൾ മറ്റുള്ളവർക്ക് മാതൃക ആകാറുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

പൂർണ്ണ വളർച്ച ഇല്ലാത്ത കൈകൾ കൊണ്ട് താള വിസ്മയം തീർക്കുന്ന ഒരു കൊച്ചു മിടുക്കനാണ് താരം. ഏതൊരു പരിമിതിയും ആഗ്രഹങ്ങൾക്ക്  തടസ്സമാകില്ലെന്ന് തെളിയിക്കുകയാണ് ബാലൻ. തന്റെ കഴിവ് പ്രകടിപ്പിക്കാൻ  ഈ മിടുക്കന് വേണ്ടത് ഒരു ഇൻസ്ട്രമെന്റ് ബോക്സ് മാത്രമാണ്.

പൂർണ്ണ വളർച്ചയെത്താത്ത ഇരുകൈകളിലുമായി ബോക്സ് താങ്ങിപ്പിടിച്ച് അത് മേശപ്പുറത്ത് കൊട്ടിക്കൊണ്ടാണ് താളം പിടിക്കുന്നത്. പല വേഗതകളിൽ മനോഹരമായാണ് താളം പിടിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതോടെ നിരവധി പേരാണ് ഈ മിടുക്കനെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്.