പാരിസ്: കത്തിയെരിയുന്ന മൂന്ന് നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി സഹോദരന്മാര്‍. കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയെ കുട്ടികളെ രക്ഷിക്കാനായി   താഴെ സുരക്ഷാ ജീവനക്കാര്‍ നിലയുറപ്പിച്ചിരുന്നു. ചാടിയ കുട്ടികള്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മൂന്നും പത്തും വയസ്സുള്ള കുട്ടികളെയാണ് കത്തുന്ന കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. 

ഫ്രാന്‍സിലെ ഗ്രെനോബിളില്‍ നിന്നുള്ള വീഡിയോ ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാണ്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വാതില്‍ തുറക്കാനാകാതെ ആയതോടെ മൂന്ന് വായസ്സുള്ള കുഞ്ഞിനെ താഴെയുള്ളവര്‍ക്ക് എറിഞ്ഞുകൊടുത്ത ശേഷം 10 വയ്‌സസുള്ള കുട്ടിയും താഴേക്ക് ചാടുകയായിരുന്നു.