സീബ്രാ ക്രോസിംഗിൽ ഒരു കാർ നിർത്തുന്നതാണ് ആദ്യം വീഡിയോയിൽ കാണാനാകുന്നത്. തൊട്ടുപിറകെ എത്തിയ ട്രക്ക് ഒരുവിധം കാറില്‍ ഇടിക്കാതെ മുട്ടി മുട്ടിയില്ലെന്ന് നിലയിൽ നിര്‍ത്തി.

സീബ്ര ക്രോസിംഗിൽ ഒന്ന് നിര്‍ത്തി കൊടുത്തതേ കാറുകാരന് ഓര്‍മ്മയുണ്ടായിരുന്നുള്ളൂ... പിന്നാലെ വന്ന ട്രക്ക് കാറില്‍ ഇടാക്കാതെ നിര്‍ത്തി. പക്ഷേ അതിന്‍റെ പിന്നാലെ വന്ന കെഎസ്ആർടിസിക്ക് ബ്രേക്കേ കിട്ടിയില്ല. സോഷ്യല്‍ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. റെഡ്ഡിറ്റില്‍ ഒരാള്‍ പങ്കുവച്ച വീഡിയോ ഇപ്പോള്‍ രാജ്യമാകെ വൈറലായിരിക്കുകയാണ്. സംഭവം സിസിടിവി ക്യാമറയിലാണ് പതിഞ്ഞത്.

സീബ്രാ ക്രോസിംഗിൽ ഒരു കാർ നിർത്തുന്നതാണ് ആദ്യം വീഡിയോയിൽ കാണാനാകുന്നത്. തൊട്ടുപിറകെ എത്തിയ ട്രക്ക് ഒരുവിധം കാറില്‍ ഇടിക്കാതെ മുട്ടി മുട്ടിയില്ലെന്ന് നിലയിൽ നിര്‍ത്തി. പക്ഷേ, പിന്നാലെ വന്ന കെഎസ്ആർടിസിക്ക് ബ്രേക്ക് കിട്ടാതെ ട്രക്കില്‍ ഇടിക്കുകയായിരുന്നു. ഇതോടെ ട്രക്ക് മുന്നിലുള്ള കാറിലും ഇടിച്ചു. സിഗ്നലില്‍ മഞ്ഞ ലൈറ്റ് കത്തുമ്പോള്‍ വാഹനം നിര്‍ത്താൻ പേടിക്കുന്നതിന്‍റെ കാരണം ഇതാണെന്നാണ് ഒരാള്‍ വീഡിയോട് പ്രതികരിച്ചത്. തിരക്കിട്ട് പാഞ്ഞ് വരുന്ന വാഹനങ്ങള്‍ വന്ന് ഇടിക്കുമോയെന്ന് ഭയമാണെന്നും അദ്ദേഹം കുറിച്ചു. എന്തായാലും ഈ അപകടത്തിൽ ആര്‍ക്കും പരിക്കേറ്റില്ലെന്നുള്ള ആശ്വാസവും നിരവധി പേര്‍ പങ്കുവയ്ക്കുന്നുണ്ട്.

അതേസമയം, കൊല്ലം ചിതറയിൽ ബൈക്ക് കാറിലും ഓട്ടോറിക്ഷയിലും ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചിരുന്നു. 34 വയസുള്ള ചിതറ ഇരപ്പിൽ സ്വദേശി ബൈജുവാണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. കടയ്ക്കൽ ഭാഗത്ത് നിന്ന് ചിതറയിലേക്ക് പോകുകയായിരുന്ന ബൈജുവിന്റെ ബൈക്ക് ആദ്യം കാറിലും തെറിച്ചു വീണ് ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. അമിത വേഗതയിലും തെറ്റായ ദിശയിലുമാണ് ബൈക്ക് എത്തിയത്. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദേശത്തായിരുന്ന ബൈജു രണ്ടു മാസം മുൻപാണ് ആറു മാസത്തെ അവധിക്ക് നാട്ടിലെത്തിയത്. രണ്ട് കുട്ടികളുണ്ട്.

കടപ്പുറത്ത് തലയുയർത്തി നിൽകുന്ന കൂറ്റൻ ബംഗ്ലാവ്; 30 വർഷത്തേക്ക് സ്വന്തമാക്കാൻ അവസരം, നിര്‍ണായക തീരുമാനം ഇതാ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം