ഭാര്യയുടെ പരാതിയില്‍ 41കാരനും കാമുകിക്കുമെതിരെ ഹിന്‍ജെവാഡി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഗുജറാത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായിയാണ് 41കാരന്‍. 

പുണെ: ഭാര്യയുടെ (Wife) ആധാര്‍ കാര്‍ഡ് (Aadhaar card) ഉപയോഗിച്ച് കാമുകിയോടൊപ്പം ഹോട്ടലില്‍ (Hotel) മുറിയെടുത്ത യുവാവിനെതിരെ കേസ്(Case). 41കാരനായ ബിസിനസുകാരനാണ് ഭാര്യയുടെ ആധാര്‍ കാര്‍ഡ് കാമുകിയുടെ തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിച്ച് ഹോട്ടലില്‍ മുറിയെടുത്തത്. ഭാര്യയുടെ പരാതിയില്‍ 41കാരനും കാമുകിക്കുമെതിരെ ഹിന്‍ജെവാഡി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഗുജറാത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായിയാണ് 41കാരന്‍. കമ്പനിയില്‍ ഡയറക്ടറാണ് ഭാര്യ. ഭര്‍ത്താവിന്റെ രീതികളില്‍ സംശയം തോന്നിയ ഭാര്യ കാറില്‍ ജിപിഎസ് ഘടിപ്പിച്ചു. തുടര്‍ന്നാണ് ഭര്‍ത്താവ് തന്നെ ചതിക്കുന്നതായി ഭാര്യ കണ്ടെത്തിയത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ബെംഗളൂരുവിലേക്ക് ബിസിനസ് ട്രിപ്പിനാണെന്ന് പറഞ്ഞ് ഇയാള്‍ പുറപ്പെട്ടു. ഭാര്യ ജിപിഎസ് പരിശോധിച്ചപ്പോള്‍ കാര്‍ പുനെയിലുണ്ടെന്ന് മനസ്സിലായി. തുടര്‍ന്ന് ഹോട്ടലുമായി ബന്ധപ്പെട്ടു. ഭാര്യയോടൊപ്പമാണ് ഇയാള്‍ എത്തിയതെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. സിസിടിവി പരിശോധിച്ചപ്പോള്‍ മറ്റൊരു യുവതിയുമായാണ് ഭര്‍ത്താവ് ഹോട്ടലില്‍ എത്തിയതെന്ന് വ്യക്തമായി. തന്റെ ആധാര്‍ കാര്‍ഡാണ്് കാമുകിയുടെ തിരിച്ചറിയല്‍ രേഖയായി ഉപയോഗിച്ചതെന്നും തെളിഞ്ഞു. വഞ്ചനാക്കുറ്റത്തിനാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തത്.