പാമ്പുപിടുത്താക്കരെ വിവരം അറിയിച്ചു. എന്നാൽ പമ്പുപിടുത്തക്കാരന്‍ എത്തും മുന്‍പേ മൂര്‍ഖന്‍ നിരത്തിലേക്ക് ഇഴഞ്ഞു നീങ്ങി. 


ബംഗലൂരു: കർണാടകയിലെ മധുർ പട്ടണത്തില്‍ തിരക്കേറിയ റോഡില്‍ മുട്ടയിട്ട മൂര്‍ഖന്‍റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. കഴിഞ്ഞ മാർച്ചിലാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് സമൂഹമാധ്യമങ്ങളിലൂടെ സംഭവം പുറംലോകമറിഞ്ഞത്. നഗരത്തിൽ താമസിക്കുന്ന അധ്യാപകന്‍റെ വീടിനുള്ളിൽ കണ്ടെത്തിയ മൂർഖൻ പാമ്പിനെ ഇയാള്‍ റോഡിലേക്ക് എടുത്തിടുകയായിരുന്നു. 

അതിനു ശേഷം സമീപത്തെ പാമ്പുപിടുത്താക്കരെ വിവരം അറിയിച്ചു. എന്നാൽ പമ്പുപിടുത്തക്കാരന്‍ എത്തും മുന്‍പേ മൂര്‍ഖന്‍ നിരത്തിലേക്ക് ഇഴഞ്ഞു നീങ്ങി. തിരക്കേറിയ റോഡിലെത്തിയ പാമ്പ് അവിടെത്തന്നെ മുട്ടകളിടാൻ തുടങ്ങി. റോഡിലിറങ്ങിയ പാമ്പ് മുട്ടയിടുന്ന ദൃശ്യങ്ങൾ അധ്യാപകൻ തന്നെയാണ് പകർത്തിയത്.

14 മുട്ടകളിട്ട പാമ്പിനെ പിന്നീട് പാമ്പു പിടിത്ത വിദഗ്ധനായ പ്രസന്ന പിടികൂടി സമീപത്തുള്ള വനത്തിലേക്ക് തുറന്നുവിട്ടു. പാമ്പിന്‍റെ മുട്ടകൾ വിരിയുന്നതു വരെ അവയെ സൂക്ഷിക്കുമെന്നും വിരഞ്ഞ ശേഷം കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥാനത്ത് തുറന്നു വിടുമെന്നും പ്രസന്ന വ്യക്തമാക്കി. സാധാരണയായി മൂർഖൻ പാമ്പുകൾ 20 മുതൽ 40 വരെ മുട്ടകൾ ഇടാറുണ്ട്.