ഉല്ലാസ്നഗറില്‍ സ്കൂട്ടറില്‍ ഇരുന്ന് കുളിക്കുന്ന പങ്കാളികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തു. ഇരുവരും വ്ളോഗര്‍മാരാണെന്ന വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.

താനെ: പൊതുവഴിയില്‍ സ്കൂട്ടറില്‍ ഇരുന്ന കുളിച്ച യുവാവിന്‍റെയും യുവതിയുടെയും വീഡിയോ വൈറല്‍. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സ്കൂട്ടറില്‍ ഇരുന്ന് ഇരുവരും കുളിക്കുന്നതിന്‍റെ വീഡിയോ ആണ് വ്യാപകമായി പ്രചരിക്കപ്പെട്ടത്. ഉല്ലാസ്നഗറില്‍ സ്കൂട്ടറില്‍ ഇരുന്ന് കുളിക്കുന്ന പങ്കാളികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തു. ഇരുവരും വ്ളോഗര്‍മാരാണെന്ന വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.

എന്നാല്‍, ചൂട് അസഹ്യമാണെന്ന് കാണിക്കുന്നതിനായി ചെയ്ത വീഡിയോ വലിയ വിവാദങ്ങള്‍ക്കാണ് കാരണമായത്. ട്വിറ്ററില്‍ ഒരാള്‍ താനെ പൊലീസിലേക്ക് ഈ വീഡിയോ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇത് ഉല്ലാസ്നഗർ ആണ്. വിനോദത്തിന്റെ പേരില്‍ വിഡ്ഢിത്തങ്ങൾ ഇത്തരം അനുവദിക്കുമോ എന്നാണ് ചോദ്യം ഉയരുന്നത്. അതേസമയം, പൊതു സ്ഥലത്ത് ഇത്തരമൊരു പ്രവര്‍ത്തി ചെയ്യുന്നത് കുറ്റകരമല്ലെന്ന് ചിലര്‍ കമന്‍റ് ചെയ്യുന്നുണ്ട്.

എന്നാല്‍, പിന്നിലിരിക്കുന്ന യുവതിക്ക് ഹെല്‍മറ്റ് ഇല്ലെന്നും ഇത് നിയമലംഘനമാണെന്നും ആളുകള്‍ പ്രതികരിക്കുന്നു. ഇതെല്ലാം ഒരു തമാശയായി കണ്ടുകൂടെയെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഈ സംഭവത്തോടെ താനെ പൊലീസ് പ്രതികരിച്ചിട്ടുണ്ട്. ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി വിഷയം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിട്ടുണ്ടെന്നാണ് താനെ പൊലീസ് അറിയിച്ചത്. എന്നാല്‍, മില്യണ്‍ കാഴ്ചക്കാരെ ലഭിച്ചെങ്കിലും യുവതിക്കും യുവാവിനുമെതിരെ നടപടികള്‍ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Scroll to load tweet…

തമിഴ്നാട്ടിലും സമാനമായ ഒരു സംഭവം നടന്നിരുന്നു. സ്കൂട്ടര്‍ ഓടിച്ച് കൊണ്ട് കുളിക്കുന്ന യുവാവിന്‍റെ വീഡിയോ ആണ് പുറത്ത് വന്നത്. ഈ സംഭവത്തില്‍ യുവാവിന് 2000 രൂപ പിഴ ചുമത്തിയെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്. വൈറല്‍ ആകാൻ എന്തും ചെയ്യുമെന്നുള്ള അവസ്ഥയെയാണ് പലരും ഈ സംഭവങ്ങളുടെ വെളിച്ചത്തില്‍ പഴിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ തോതില്‍ കാഴ്ചക്കാരെ ലഭിക്കുന്നതിനാല്‍ നടപടി എടുത്തില്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തുക്കുമെന്നാണ് വിമര്‍ശിക്കുന്നവര്‍ ഉന്നയിക്കുന്ന പ്രശ്നം. 

ജാഗ്രത വേണേ! കേരളത്തിൽ കാലവർഷം വൈകിയാൽ രാജ്യത്ത് ഉഷ്ണതരംഗത്തിന് സാധ്യത; മഴ എപ്പോഴെത്തും, വിശദീകരിച്ച് വിദഗ്ധർ

YouTube video player