ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഇതുവരെ 3.5 ദശലക്ഷം ലൈക്കുകളോടെ 39.9 ദശലക്ഷം വ്യൂസ് ഉണ്ടാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. 

പിസ ഡെലിവറി ചെയ്യുന്നയാൾ ഒരാളുടെ വാതിൽക്കൽ ഓഡറുമായി നിൽക്കുമ്പോള്‍, ഒരു കുരങ്ങൻ വന്ന് സാധാരണ പോലെ ഓഡര്‍ ചെയ്ത പിസ്സ പൈസ നല്‍കി സ്വീകരിച്ചാലോ. സംഭവം സത്യമാണ്. ഇത്തരം ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുകയാണ്. 

@videopost.s എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് അപ്‌ലോഡ് ചെയ്ത ഈ വീഡിയോയില്‍, പിസ ഓഡറുമായി എത്തിയ സ്ത്രീ വാതിലിൽ മുട്ടുന്നത് കാണാം. അവരെ അത്ഭുതപ്പെടുത്തി, വാതില്‍ തുറന്ന് എത്തിയത് ഒരു കുരങ്ങാണ്! അത് കണ്ട് ഞെട്ടി പിസ ഓഡറുമായി എത്തിയ സ്ത്രീ രണ്ടടി പിന്നിലേക്ക് നീങ്ങുന്നു. തുടർന്ന്, കുരങ്ങൻ പണം നല്‍കിയപ്പോള്‍ അത് വാങ്ങിയപ്പോള്‍ ആ സ്ത്രീ കുരങ്ങന് പിസ്സ ബോക്സ് നൽകി. വീഡിയോ ഇവിടെ കാണാം:

View post on Instagram

ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഇതുവരെ 3.5 ദശലക്ഷം ലൈക്കുകളോടെ 39.9 ദശലക്ഷം വ്യൂസ് ഉണ്ടാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. 

ഒരു ഉപയോക്താവ് കമന്‍റ് ചെയ്യുന്നത് ഇങ്ങനെ, "അത് ശാന്തനായ ഒരു ജോലിക്കാരനാണ്, അവൾ ഒരു കുരങ്ങിനെയല്ല, ഒരു ബുദ്ധിമാനായ ആളെ കാണുന്നതുപോലെയാണ് അവൾ പിസ്സ കൈമാറിയത്.!". മറ്റൊരാള്‍ പറഞ്ഞു, "ഇത് ഒരു വീഡിയോ ഇല്ലെങ്കില്‍ അവള്‍ ഈ കഥ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല."."അവൾക്ക് ഇപ്പോഴും ആ ജോലി ആവശ്യമായിരിക്കുന്നത് എന്തുകൊണ്ടാണ്, അല്ലെങ്കില്‍ അര്‍ക്ക് ഡെലിവറി ചെയ്യണം എന്നത് ഒന്നുകൂടി ചിന്തിക്കണം."