ദിഗ് വിജയ് സിങ്ങിന്റെ അനുയായിയായ ഷഹരിയാർ ഖാനും  കോൺഗ്രസിന്റെ പട്ടികജാതി വകുപ്പ് മുൻ അധ്യക്ഷൻ പ്രദീപ് അഹിർവാറും തമ്മിലാണ് ആദ്യം തർക്കം നടന്നത്.

ഭോപ്പാൽ: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിമാരും കോൺ​ഗ്രസ് നേതാക്കളുമായ ദിഗ്‌വിജയ് സിംഗിന്റെയും കമൽനാഥിന്റെയും അനുയായികൾ തമ്മിൽ ഏറ്റുമുട്ടി. തിങ്കളാഴ്ച ഭോപ്പാലിലെ പാർട്ടിയുടെ സംസ്ഥാന ആസ്ഥാനത്താണ് സംഭവം. ഇതിനു പിന്നാലെ അടിപിടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി‌. പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിസിസി) ഓഫീസിനുള്ളിൽ കോൺഗ്രസ് നേതാക്കൾ തമ്മിലുണ്ടായ തർക്കമാണ് കയ്യേറ്റത്തിനും അടിപിടിക്കും കാരണമായത് .

ദിഗ് വിജയ് സിങ്ങിന്റെ അനുയായിയായ ഷഹരിയാർ ഖാനും കോൺഗ്രസിന്റെ പട്ടികജാതി വകുപ്പ് മുൻ അധ്യക്ഷൻ പ്രദീപ് അഹിർവാറും തമ്മിലാണ് ആദ്യം തർക്കം നടന്നത്. നവംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ടിക്കറ്റ് വിതരണത്തിൽ ദിഗ് വിജയ് സിങ്ങിനെ പ്രദീപ് അധിക്ഷേപിക്കുകയാണെന്ന് ആരോപിച്ചാണ് ഷഹരിയാർ ഖാൻ തർക്കം തുടങ്ങിയത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ഇവർ കസേര ഉപയോഗിച്ച് ആക്രമിക്കുന്നതും മർദ്ദിക്കുന്നതും കാണാം. കഴിഞ്ഞ വർഷം നവംബർ 17 ന് നടന്ന തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് ദയനീയമായി പരാജയപ്പെട്ടിരുന്നു.

Scroll to load tweet…