ഇന്‍സ്റ്റഗ്രാമിലെ ഒരു മീം പേജില്‍ ഇയാള്‍ ഡോക്ടര്‍മാരുമായി സംസാരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.  മദ്യത്തിന്‍റെ ലഹരിയിലാണ് ഇയാള്‍ എന്ന് വ്യക്തമാണ് വീഡിയോയില്‍. 

കുശിനഗര്‍: ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നാണ് രാജവെമ്പാല. ഇവ കടിച്ചാൽ 15-20 മിനുട്ടുകള്‍ക്കുള്ളില്‍ ഒരു മനുഷ്യന് മരണം സംഭവിക്കാം. എന്നാല്‍ അതിശയകരമായ ഒരു അവകാശവാദവുമായാണ് ഉത്തർപ്രദേശിലെ കുശിനഗറിലെ ജില്ലാ ആശുപത്രി ഏതാനും ദിവസം മുന്‍പ് സാക്ഷിയായത്. തന്നെ കടിച്ച രാജവെമ്പാല ചത്തുവെന്ന് അവകാശപ്പെട്ടാണ് ഒരു മദ്യപാനിയായ മനുഷ്യന്‍ ഇവിടെ എത്തിയത്.

ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് ഒരു വിചിത്രമായ വാദവുമായി ഇയാള്‍ എത്തിയത്. ഒരു രാജവെമ്പാല തന്നെ രണ്ടുതവണ കടിച്ചെന്നും പാമ്പ് അധികം താമസിയാതെ ചത്തെന്നുമാണ് ഇയാള്‍ അവകാശപ്പെട്ടത്. ഇത് തെളിയിക്കാൻ ചത്ത പാമ്പിനെ ഒരു പോളിത്തീനിൽ കവറില്‍ ഇയാള്‍ പൊതിഞ്ഞെടുത്തിരുന്നു. 

ഇന്‍സ്റ്റഗ്രാമിലെ ഒരു മീം പേജില്‍ ഇയാള്‍ ഡോക്ടര്‍മാരുമായി സംസാരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യത്തിന്‍റെ ലഹരിയിലാണ് ഇയാള്‍ എന്ന് വ്യക്തമാണ് വീഡിയോയില്‍. ആശുപത്രി കിടക്കയിൽ ഇരിക്കുന്ന ആളെയാണ് വീഡിയോയില്‍ കാണുന്നത്. തന്‍റെ കാലിൽ പാമ്പ് കടിയേറ്റത് കാണിച്ച് ആവശ്യമായ കുത്തിവയ്പ്പുകൾ നൽകാൻ ഡോക്ടർമാരോട് ഇയാള്‍ ആവശ്യപ്പെടുന്നത് കാണാം. ഇതിനകം ആയിരക്കണക്കിന് ആഴ്ചക്കാരും നൂറുകണക്കിന് കമന്‍റുകളുമാണ് ഈ വീഡിയോയ്ക്ക് ഉള്ളത്. 

അതേ സമയം വീഡിയോയില്‍ ഇയാള്‍ക്ക് അനുകൂലമായും എതിര്‍ത്തും നിരവധി കമന്‍റുകള്‍ ഉണ്ട്. ഇയാള്‍ മദ്യലഹരിയില്‍ ആയതിനാല്‍ ഇതെല്ലാം അയാളുടെ തോന്നല്‍ ആകാം എന്നാണ് പല കമന്‍റുകളും. എന്നാല്‍ ഇയാള്‍ വളരെ ഭാഗ്യവനാണെന്നും, ഇയാളുടെ ഇപ്പോഴത്തെ ആരോഗ്യ നില ചോദിക്കുന്നവരും കമന്‍റ് ബോക്സില്‍ ഉണ്ട്. 

View post on Instagram

'പാവങ്ങളുടെ സ്പൈഡര്‍മാൻ'; രസകരമായ വീഡിയോ വൈറല്‍

മാങ്ങ മോഷ്ടിച്ച 'കള്ളന്‍ പൊലീസുകാരന്‍' ഓണ്‍സ്റ്റേജ്; എല്‍കെജി വിദ്യാര്‍ത്ഥിക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ