അപ്രതീക്ഷിതമായി കണ്‍മുന്നില്‍ നടക്കുന്ന സംഭവവികാസങ്ങളെ ആരെങ്കിലും തങ്ങളുടെ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുകയോ അല്ലെങ്കില്‍ സിസിടിവി ക്യാമറയിലൂടെ ലഭിക്കുകയോ ചെയ്യുമ്പോള്‍ അതിന് കാഴ്ചക്കാര്‍ ഇരട്ടിയാണ്. കാരണം മറ്റൊന്നുമല്ല, ഏറ്റവും സ്വാഭാവികമായി- കലര്‍പ്പില്ലാതെ ഒരു കാഴ്ച കാണുന്നതിന്‍റെ ആസ്വാദനവും- അനുഭവവും തന്നെ.

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ വീഡിയോകളാണ് നാം കാണാറുള്ളത്. ഇവയില്‍ പലതും കാഴ്ചക്കാരെ ലഭിക്കുന്നതിന് വേണ്ടി ബോധപൂര്‍വം മെനഞ്ഞെടുക്കുന്നതോ തയ്യാറാക്കുന്നതോ എല്ലാം ആകാറുണ്ട്. വ്ളോഗര്‍മാരുടെ ബഹളം വേറെയും.

എന്നാല്‍ അപ്രതീക്ഷിതമായി കണ്‍മുന്നില്‍ നടക്കുന്ന സംഭവവികാസങ്ങളെ ആരെങ്കിലും തങ്ങളുടെ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുകയോ അല്ലെങ്കില്‍ സിസിടിവി ക്യാമറയിലൂടെ ലഭിക്കുകയോ ചെയ്യുമ്പോള്‍ അതിന് കാഴ്ചക്കാര്‍ ഇരട്ടിയാണ്. 

കാരണം മറ്റൊന്നുമല്ല, ഏറ്റവും സ്വാഭാവികമായി- കലര്‍പ്പില്ലാതെ ഒരു കാഴ്ച കാണുന്നതിന്‍റെ ആസ്വാദനവും- അനുഭവവും തന്നെ. ഇത്തരത്തിലുള്ള വീഡിയോകളില്‍ ഒരു വിഭാഗം നമ്മുടെ മനസിന് സന്തോഷം പകരുന്നതാണെങ്കില്‍ മറ്റൊരു വിഭാഗം നമ്മളില്‍ പേടിയോ ദുഖമോ ആശങ്കയോ എല്ലാം ഉണ്ടാക്കുന്നതാകാം. അപകടങ്ങളുടെയോ ആക്രമണങ്ങളുടെയോ പ്രകൃതിദുരന്തങ്ങളുടെയോ എല്ലാം വീഡിയോ ഇങ്ങനെ പട്ടികപ്പെടുത്താവുന്നതാണ്.

എന്തായാലും മനസിന് സന്തോഷം നല്‍കുന്ന- അല്ലെങ്കില്‍ നമുക്ക് ആസ്വദിക്കാവുന്നൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. നമ്മുടെ നാട്ടിലെല്ലാം ട്രെയിനുകളിലെ ജനറല്‍ കംപാര്‍ട്ട്മെന്‍റുകളിലെ തിരക്ക് അറിയാമല്ലോ. പലപ്പോഴും കാല്‍ കുത്താൻ പോലുമുള്ള സ്ഥലം അതിനകത്തുണ്ടാകാറില്ല. 

അങ്ങനെയൊരു ട്രെയിൻ യാത്രക്കിടെയുണ്ടായ സംഗതിയാണ് വീഡിയോയുടെ ഉള്ളടക്കം. കംപാര്‍ട്ട്മെന്‍റില്‍ മുഴുവൻ ആളുകളാണ്. ഇരിക്കാൻ സ്ഥലമില്ലാത്തതിനാല്‍ യാത്രക്കാര്‍ തറയില്‍ കിടന്ന് ഉറങ്ങുന്നത് കാണാം. ഒരിഞ്ച് സ്ഥലം പോലും ഇതിനിടയില്‍ കാല്‍ വയ്ക്കാൻ കിട്ടില്ലെന്നത് തീര്‍ച്ച.

ഇതിനിടയിലൂടെ അല്‍പം ദൂരെയുള്ള തന്‍റെ സീറ്റിലേക്ക് ഹാൻഡ്റെസ്റ്റിലൂടെ തൂങ്ങി കടന്നുപോവുകയാണൊരു യുവാവ്. കമ്പിയില്‍ കൈ തൂക്കി കാലുകള്‍ രണ്ടും പൊക്കിവച്ച് ഗംഭീര 'പെര്‍ഫക്ഷനോട്' കൂടിയാണ് ഇദ്ദേഹത്തിന്‍റെ പോക്ക്. കണ്ടാല്‍ ഒരഭ്യാസിയാണെന്നേ തോന്നൂ. 

ഉണര്‍ന്നിരിക്കുന്ന യാത്രക്കാരെല്ലാം തന്നെ യുവാവിന്‍റെ അഭ്യാസം കണ്ട് അമ്പരക്കുന്നതും വീഡിയോയില്‍ കാണാം. എങ്ങനെയായാലും ഇദ്ദേഹം വളരെ എളുപ്പത്തില്‍ തന്നെ തൂങ്ങിയും ചാടിയുമെല്ലാം സ്വന്തം സീറ്റിലെത്തുകയാണ്. സ്പൈഡര്‍മാൻ ഇന്ത്യയില്‍ എന്ന അടിക്കുറിപ്പില്‍ സോഷ്യല്‍ മീഡിയയില്‍ വന്ന വീഡിയോ വ്യാപകമായ രീതിയലാണ് പങ്കുവയ്ക്കപ്പെടുന്നത്. 

ഇത് വെറും സ്പൈഡര്‍മാനല്ല പാവങ്ങളുടെ സ്പൈഡര്‍മാൻ ആണെന്ന് ഒരു വിഭാഗം പേര്‍ അഭിപ്രായപ്പെടുന്നു. സംഭവം കാണാൻ രസകരമാണെങ്കിലും ഈ സാഹചര്യങ്ങളെല്ലാം എന്നാണ് നമ്മുടെ നാട്ടില്‍ മാറുകയെന്ന് നെടുവീര്‍പ്പിടുന്നവരും കുറവല്ല. എന്തായാലും വൈറലായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

Scroll to load tweet…

Also Read:- രണ്ട് മുറിയിലേക്ക് കൂടി ഒരു എസി; വൈറലായി ഫോട്ടോ...