കണ്ണൂര്‍: കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ 25-ാം വാര്‍ഷികത്തില്‍ ഡിവൈഎഫ്‌ഐ മത്സരം സംഘടിപ്പിച്ച മത്സരത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍. കോണ്‍ഗ്രസ് നേതാക്കളും ട്രോള്‍ ഗ്രൂപ്പുകളും ഈ നോട്ടീസ് ചര്‍ച്ചയാക്കുന്നുണ്ട്. 25-ാം രക്തസാക്ഷി ദിന വാര്‍ഷികത്തില്‍ ഡിവൈഎഫ്‌ഐ തയ്യില്‍ യൂണിറ്റ് സംഘടിപ്പിച്ചത് ചൂണ്ടയിടീല്‍ മത്സരമായിരുന്നു ഇതിന്‍റെ നോട്ടീസാണ് ട്രോളിന് വഴിവച്ചത്. 

രക്തസാക്ഷി ദിനത്തില്‍ ഇത്തരം മത്സരം നടത്താമോ എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ഒപ്പം നോട്ടീസിന് അടിയില്‍ എഴുതിയ ചൂണ്ടയും ഇരയും മത്സരാര്‍ത്ഥികള്‍ കൊണ്ടുവരണം എന്ന വാക്കുകളും ട്രോളിന് കാരണമാകുന്നുണ്ട്.

കോണ്‍ഗ്രസ്സ് നേതാവ് പിസി വിഷ്ണുനാഥ്. കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് ടി സിദ്ദിഖ് എന്നിവര്‍ പരസ്യമായി ഈ നോട്ടീസ് ചര്‍ച്ചയാക്കുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍.  പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ലെന്ന കുറിപ്പോടെയാണ് വിഷ്ണുനാഥിന്റെ പരിഹാസ കുറിപ്പ്.