ബസിൽ തീ പിടിച്ചതിന് പിന്നാലെ തന്നെ ആളുകൾ ഒഴിപ്പിക്കാനായത് മൂലം വലിയ അപകടമാണ് വഴിമാറിയതെന്നാണ് ലണ്ടന്‍ ട്രാന്‍സ്പോർട്ട് ഉദ്യോഗസ്ഥർ പ്രതികരിക്കുന്നത്

വിംബിൾഡൺ: തിരക്കേറിയ പ്രധാനപാതയിൽ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് കത്തി നശിച്ചു. സൌത്ത് വെസ്റ്റ് ലണ്ടനിലെ വിംബിൾഡണിലാണ് സംഭവം. ഇലക്ട്രിക് ഡബിൾ ഡക്കർ ബസിൽ തീ പിടിക്കുകയും പിന്നാലെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

ബസിൽ തീ പിടിച്ചതിന് പിന്നാലെ തന്നെ ആളുകൾ ഒഴിപ്പിക്കാനായത് മൂലം വലിയ അപകടമാണ് വഴിമാറിയതെന്നാണ് ലണ്ടന്‍ ട്രാന്‍സ്പോർട്ട് ഉദ്യോഗസ്ഥർ പ്രതികരിക്കുന്നത്. പുലർച്ചെ വലിയ ശബ്ദത്തോട് കൂടിയുള്ള പൊട്ടിത്തെറി കേട്ടതിന് പിന്നാലെ ഭയപ്പെട്ട് പോയെന്നാണ് പ്രദേശവാസികൾ പറയുന്നത്. യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനമെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് വിശദമാക്കി.

ബസ് നിർമ്മാതാക്കളും ലണ്ടന്‍ ട്രാന്‍സ്പോർട്ടും ലണ്ടന്‍ ജനറലും അടങ്ങുന്ന സംഘമാണ് അപകടം അന്വേഷിക്കുന്നത്. അപകടത്തിന് പിന്നാലെ മേഖലയിലെ ഗതാഗതം ഏറെ നേരത്തേക്ക് തടസപ്പെട്ടിരുന്നു. രാവിലെ സ്കൂളിലേക്കും ഓഫീസുകളിലേക്കും ആളുകൾ പോകാനൊരുങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം