അമേരിക്കയിലെ വിസ്‌കോണ്‍സില്‍ നിന്നുള്ള ചിത്രം ഒരേ സമയം ഹൃദ്യവും ഹൃദയഭേദകവുമാവുകയാണ്. കഴുത്ത് പ്ലാസ്റ്റിക് പാത്രത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഏറെ കഷ്ടപ്പെട്ട കരടിക്കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിന്റേതാണ് വീഡിയോ. തല പൂര്‍ണ്ണമായും പാത്രത്തില്‍ പെട്ടുപോയ കരടിക്കുഞ്ഞിനെ ട്രിസിയ ഹര്‍ട്ടും കുടുംബവും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. 

വിസ്‌കോണ്‍സിനിലെ മാര്‍ഷ്മില്ലര്‍ തടാകത്തില്‍ മീന്‍പിടിക്കുകയായിരുന്നു ട്രിസിയയും കുടുംബവും. ഇതിനിടയിലാണ് ഏതോ ഒരു ജീവി വളരെ പണിപ്പെട്ട നീന്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ആദ്യം അതൊരു നായയാണെന്ന് കരുതിയെങ്കിലും പിന്നീടാണ് കരടിക്കുഞ്ഞാണെന്ന് മനസ്സിലായത്. അതിന്റെ അടുത്തെത്തിയ അവര്‍ കരടിക്കുഞ്ഞിനെ പ്ലാസ്റ്റിക് പാത്രം തലയില്‍ നിന്ന് ഊരി മാറ്റാന്‍ സഹായിച്ചു. ഈ നന്മയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്