Asianet News MalayalamAsianet News Malayalam

ബസില്‍ കയറിപ്പിടിച്ച യുവാവിനെ പൂട്ടിട്ട് പിടിച്ച് നിലത്തടിച്ച് യുവതി -വീഡിയോ

അതേ സമയം യുവാവിനെ കൈയ്യോടെ പിടികൂടി കൈകാര്യം ചെയ്ത യുവതി മൂറെ അടക്കം ആയോധന കലകള്‍ പഠിക്കുന്ന വ്യക്തിയാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

Female Martial Arts Expert Puts Man In Chokehold After He Allegedly Sexually Harasses Her
Author
Rio de Janeiro, First Published Oct 28, 2021, 5:00 PM IST
  • Facebook
  • Twitter
  • Whatsapp

തിരക്കേറിയ ബസില്‍ കടന്ന് പിടിക്കാന്‍ ശ്രമിച്ച യുവാവിനെ കൈയ്യോടെ പിടികൂടി പൂട്ടിലാക്കി (Man In Chokehold ) യുവതി (Female Martial Arts Expert). ഒക്ടോബര്‍ 20ന് നടന്ന സംഭവത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ബ്രസീലിലെ ബെലാം സിറ്റിയിലാണ് ഈ സംഭവം നടന്നത് എന്നാണ് ഡെയ്ലി മെയില്‍ വീഡിയോ (Viral Video) പറയുന്നത്. 

Female Martial Arts Expert Puts Man In Chokehold After He Allegedly Sexually Harasses Her

മറ്റൊരു യാത്രക്കാരാനാണ് വീഡിയോ ചിത്രീകരിച്ചത്. അതേ സമയം യുവാവിനെ കൈയ്യോടെ പിടികൂടി കൈകാര്യം ചെയ്ത യുവതി മൂറെ അടക്കം ആയോധന കലകള്‍ പഠിക്കുന്ന വ്യക്തിയാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

ജിമ്മിൽ പോയി ബസിൽ മടങ്ങിയ യുവതിയുടെ ശരീരത്തിൽ തിരക്കുള്ള ബസിൽ വച്ച് യുവാവ് കയറിപ്പിടിക്കുകയായിരുന്നു. പെട്ടെന്ന് യുവതി പ്രതികരിച്ചു. ഇയാളുടെ കഴുത്തിന് കുത്തിപ്പിടിച്ച ശേഷം ബസിന്റെ തറയിലേക്ക് ഇട്ടു. പിന്നീട് മൂക്കിലേക്ക് പലതവണ ആഞ്ഞിടിച്ചു. 

Female Martial Arts Expert Puts Man In Chokehold After He Allegedly Sexually Harasses HerFemale Martial Arts Expert Puts Man In Chokehold After He Allegedly Sexually Harasses Her

യുവതിയുടെ കരുത്തിന് മുന്നിൽ ഒന്ന് അനങ്ങാൻ പോലുമാകാതെ ഇയാൾ നിലവിളിച്ചു. യുവതി ബസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെടുകയും അക്രമിയെ പൊലീസിന് കൈമാറുകയും ചെയ്തു. ബലാൽസംഗം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
 

Follow Us:
Download App:
  • android
  • ios