സിഖ് മതവിശ്വാസിയായ പെണ്‍കുട്ടി വിശ്വാസത്തിന്‍റെ ഭാഗമായി കൈയില്‍ കരുതിയ കിര്‍പന്‍ എന്നറിയപ്പെടുന്ന കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്.

ലുധിയാന: ശിരോവസ്ത്രം അഴിച്ചെടുത്ത യുവാവിനെ പെണ്‍കുട്ടി കുത്തിക്കൊലപ്പെടുത്തി. മുള്ളന്‍പൂര്‍ ധാക്കയില്‍ ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. കൊലപാതകത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

പെണ്‍കുട്ടിയുടെ ശിരോവസ്ത്രം 27-കാരനായ ട്രക്ക് ഡ്രൈവര്‍ അഴിച്ചുമാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടി ഇത് ചെറുക്കാന്‍ നോക്കിയെങ്കിലും യുവാവ് ബല പ്രയോഗത്തിലൂടെ ശിരോവസ്ത്രം അഴിച്ചുമാറ്റി. ക്ഷുഭിതയായ പെണ്‍കുട്ടി കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് യുവാവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറ‍ഞ്ഞു.

സിഖ് മതവിശ്വാസിയായ പെണ്‍കുട്ടി വിശ്വാസത്തിന്‍റെ ഭാഗമായി കൈയില്‍ കരുതിയ കിര്‍പന്‍ എന്നറിയപ്പെടുന്ന കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. സംഭവത്തില്‍ പ്രതിയായ പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 302 പ്രകാരം കേസെടുത്തു.