വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഇവർക്കെതിരെ വന്‍ രോഷമാണ് ഉയരുന്നത്. ‌യുവതികൾ ആരാണെന്നത് വ്യക്തമല്ല.

ദില്ലി: ഓടുന്ന ബൈക്കിൽ ഹാൻഡിലിൽ നിന്ന് കൈവിട്ട് പരസ്പരം ചുംബിച്ച് യുവതികൾ. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. തുടർന്ന് ഇവർക്കെതിരെ നിരവധി പേർ രം​ഗത്തെത്തി. ഒരാൾ സീറ്റിലും മറ്റൊരാൾ പെട്രോൾ ടാങ്കിലുമിരുന്ന് മുഖത്തോട് മുഖം ചേർത്താണ് ചുംബിക്കുന്നത്. ഇരുവരും ഹെൽമറ്റ് ധരിച്ചിട്ടില്ല. ബൈക്ക് ഓടിക്കുന്ന സമയം ഹാൻഡിലിലും നിയന്ത്രണമില്ല. മറ്റൊരാളാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.

Scroll to load tweet…

വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഇവർക്കെതിരെ വന്‍ രോഷമാണ് ഉയരുന്നത്. ‌യുവതികൾ ആരാണെന്നത് വ്യക്തമല്ല. അന്വേഷണം തുടങ്ങിയെന്ന് അധികൃതർ പറഞ്ഞു. ജാർഖണ്ഡിലെ ഇൻസ്റ്റ​ഗ്രാം പേജുകളിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ളതാണ് ബൈക്കെന്നും പറയുന്നു.