വിവാഹ ദിനത്തിലെ ആഘോഷങ്ങള്‍, വിവാഹവുമായി ബന്ധപ്പെട്ട വ്യത്യസ്തമായ ചടങ്ങുകള്‍, സുഹൃത്തുക്കളോ ബന്ധുക്കളോ ഒരുക്കുന്ന സര്‍പ്രൈസുകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെ വേഗം തരംഗമായി മാറും

വിവാഹ വേദികളെ രസകരവും കൗതുകകരവുമായ വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവാറഉണ്ട്. വിവാഹ ദിനത്തിലെ ആഘോഷങ്ങള്‍, വിവാഹവുമായി ബന്ധപ്പെട്ട വ്യത്യസ്തമായ ചടങ്ങുകള്‍, സുഹൃത്തുക്കളോ ബന്ധുക്കളോ ഒരുക്കുന്ന സര്‍പ്രൈസുകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെ വേഗം തരംഗമായി മാറും. ഇപ്പോള്‍ വധുവിനെ എടുത്ത് ഉയര്‍ത്താന്‍ ശ്രമിക്കുന്ന വരന്‍റെ വീഡിയോയാണ് വൈറലായിട്ടുള്ളത്. ട്വിറ്ററിൽ പങ്കിട്ട വീഡിയോയില്‍ വരൻ വധുവിനെ ഉയർത്താൻ ശ്രമിക്കുന്നത് കാണാം. അതിനുള്ള ശ്രമത്തിനിടെ വരന്‍ വധുവുമായി സ്റ്റേജില്‍ വീഴുകയായിരുന്നു. 

Scroll to load tweet…

നേരത്തെ, വിവാഹദിനത്തില്‍ വധുവിന് വരൻ സമ്മാനിച്ചൊരു സര്‍പ്രൈസ് സമ്മാനത്തിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വധുവും വരനുമെല്ലാം വിവാഹവേഷത്തില്‍ തന്നെയാണ്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കൂടെയുണ്ട്. ഏവരും എന്താണ് സംഭവിക്കുന്നതെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രകാരനായ വരൻ വരുണ്‍ ഒരു ക്യാൻവാസില്‍ പെയിന്‍റ് ചെയ്യാൻ തുടങ്ങുകയാണ്. ഏറെ ആസ്വദിച്ചാണ് ഇദ്ദേഹം പെയിന്‍റെ ചെയ്യുന്നത്. എന്നാല്‍ എന്താണ് പെയിന്‍റ് ചെയ്യുന്നതെന്ന് ആദ്യം വ്യക്തമാകുന്നേയില്ല. അവസാനം വരച്ചുകഴിഞ്ഞ ചിത്രം തല തിരിച്ചുവയ്ക്കുമ്പോഴാണ് ഇത് വ്യക്തമാകുന്നത്.

മറ്റൊന്നുമല്ല, തന്‍റെ വധുവായ പ്രാഥ വദാരിയയുടെ ചിത്രം തന്നെയാണ് വരുണ്‍ അല്‍പസമയം കൊണ്ട് ലൈവായി നിന്ന് വരച്ചിരിക്കുന്നത്. ഇത് കണ്ടതും സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ് വധു. വളരെ വ്യത്യസ്തമായൊരു സമ്മാനം തന്നെയായി ഇതെന്നും, വരയ്ക്കാനുള്ള കഴിവോ അല്ലെങ്കില്‍ ക്രിയാത്മകമായ കഴിവുകളോ ഇങ്ങനെയുള്ള അവസരങ്ങളില്‍ ഇതുപോലെ ഉപയോഗിക്കാനെല്ലാം കഴിയുകയെന്നത് ഒരു അനുഗ്രഹമാണെന്നും വീഡിയോ കണ്ടവരെല്ലാം പറയുന്നു. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വധുവിന് വിവാഹദിനത്തില്‍ വരന്‍റെ വമ്പൻ 'സര്‍പ്രൈസ്'; വീഡിയോ