കഴുത്തിലേക്ക് മാലയിട്ടതോടെ വരനെ ഒരു തവണ അടിച്ചു, രണ്ടാമതൊരു അടി കൂടി നൽകിയാണ് വധു ഇറങ്ങിപ്പോയത്.

ലക്നൗ: അണിഞ്ഞൊരുങ്ങി വിവാഹത്തിനൊരുങ്ങിയെത്തിയ വധു, താലി കെട്ട് കാണാൻ ആകാംഷയോടെ നോക്കി നിന്നവരെയെല്ലാം അംബരപ്പിച്ച് വരന്റെ മുഖത്തടിച്ച് ഇറങ്ങിപ്പോയി. വേദിയിൽ വരനും ക്യാമറക്കാരും. പൂജാരിയും അടക്കം എല്ലാവരും തയ്യാറായിരുന്നു. എന്നാൽ കഴുത്തിലേക്ക് മാലയിട്ടതോടെ വരനെ ഒരു തവണ അടിച്ചു, രണ്ടാമതൊരു അടി കൂടി നൽകിയാണ് വധു ഇറങ്ങിപ്പോയത്.ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരിലാണ് സംഭവം നടന്നത്. വീഡിയോ ഇപ്പോൾ വൈറലാണ്. വിവാഹത്തിനായി എല്ലാ ഒരുക്കവും കഴിഞ്ഞ് , രണ്ട് കുടുംബങ്ങളും തമ്മിൽ സംസാരിച്ച് ഉറപ്പിച്ചതിന് ശേഷമായിരുന്നു ഇത്തരത്തിലൊരു സംഭവം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player