Asianet News MalayalamAsianet News Malayalam

 '2024 ശിവരാത്രിക്ക് ശേഷം രാജ്യത്ത് ഭരണം മാറും, വനിത പ്രധാനമന്ത്രിയാകും'; പ്രവചനവുമായി ജ്യോതിഷി

കഴിഞ്ഞ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഇദ്ദേഹം പ്രവചിച്ചിരുന്നു.

Guruji predicts coalition government and woman Prime Minister after 2024 March prm
Author
First Published Aug 11, 2023, 6:12 PM IST

ബെംഗളൂരു: 2024 ശിവരാത്രിക്ക് ശേഷം രാജ്യത്ത് ഭരണമാറ്റമുണ്ടാകുമെന്ന പ്രവചനവുമായി ജ്യോതിഷി.  2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് വനിതാ പ്രധാനമന്ത്രിയുണ്ടാകുമെന്നും ജ്യോതിഷി പ്രവചിച്ചു. കർണാടകയിലെ തുമക്കൂരു തിപ്തൂർ നൊവനിയക്കരെ ശനി ക്ഷേത്രത്തിലെ ഡോ. യശ്വന്ത് ഗുരുജിയാണ് പ്രവചനവുമായി രം​ഗത്തെത്തിയത്. ജ്യോതിഷിയുടെ പ്രവചനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. കഴിഞ്ഞ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഇദ്ദേഹം പ്രവചിച്ചിരുന്നു. ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നും രാജ്യത്ത് കൂട്ടുകക്ഷി സർക്കാർ അധികാരത്തിൽ എത്തുമെന്നും ഇദ്ദേഹം പറഞ്ഞു.

2024 ഫെബ്രുവരിയിലെ ശിവരാത്രി മഹോത്സവത്തിനുശേഷം രാജ്യത്ത് നേതൃമാറ്റം ഉണ്ടാകും. ഇതിനു മുന്നോടിയായി തെരഞ്ഞെടുപ്പ് നടത്തിയാൽ നരേന്ദ്ര മോദി സർക്കാറിന് ഭരണം നിലനിർത്താമെന്നും നക്ഷത്രങ്ങളുടെ സ്ഥാനത്തിലുണ്ടാകുന്ന മാറ്റം കാരണമാണ് അധികാരമാറ്റം സംഭവിക്കുകയെന്നും ജ്യോതിഷി പ്രവചിച്ചു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, എഐസിസി മുൻ അധ്യക്ഷ സോണിയ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരിൽ ആരാകും പ്രധാനമന്ത്രി എന്നത് ഫെബ്രുവരിക്ക് ശേഷം പ്രവചിക്കും. കർണാടക നിയമസഭയിൽ വിജയപുരയിലെ ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാൽ പ്രതിപക്ഷ നേതാവാകുമെന്നും യശ്വന്ത് പ്രവചിച്ചു. 2024ലാണ് രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കുക. ഭരണകക്ഷിയായ എൻഡിഎക്കെതിരെ ഇന്ത്യ എന്ന സഖ്യത്തിൽ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചിരുന്നു. 

Read More... 'രാഹുലിന്‍റെ മാനസിക നില തെറ്റി; പ്രധാനമന്ത്രിക്കെതിരായ വിമര്‍ശനത്തില്‍ മറുപടിയുമായി ബിജെപി

അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരിക്കും നയിക്കുക. മോദി തുടര്‍ച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. എന്നാല്‍, പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ച് മികച്ച മത്സരത്തിനാണ് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. നിതീഷ് കുമാര്‍, ലാലു പ്രസാദ്, മമത, സ്റ്റാലിന്‍ തുടങ്ങിയ നേതാക്കളുള്‍പ്പെട്ടതാണ് ഇന്ത്യ സംഖ്യം. 

Asianetnews live

Follow Us:
Download App:
  • android
  • ios