വാഹനം കേടായി പാതിരാത്രിയിൽ വഴിയില്‍ ഒറ്റപ്പെട്ടു പോയ കുടുംബത്തെ സഹായിക്കുന്ന കേരളാ പൊലീസിന്‍റെ ചിത്രങ്ങള്‍ സഹിതമുള്ള ഒരു ഫേസ്ബുക്ക് കുറിപ്പ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു

തിരുവനന്തപുരം:' വിദേശങ്ങളിലെ പോലീസ് മാത്രമല്ല. നമ്മുടെകേരള പോലീസും അങ്ങനെ തന്നെയാണ്'. രാത്രിയില്‍ കാറിന്റെ ബാറ്ററി ഡൗൺ ആയി വഴിയില്‍ ഒറ്റപ്പെട്ടു പോയ കുടുംബത്തിന് സഹായം നല്‍കിയതിനെക്കുറിച്ചുള്ള കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 

വാഹനം കേടായി പാതിരാത്രിയിൽ വഴിയില്‍ ഒറ്റപ്പെട്ടു പോയ കുടുംബത്തെ സഹായിക്കുന്ന കേരളാ പൊലീസിന്‍റെ ചിത്രങ്ങള്‍ സഹിതമുള്ള ഒരു ഫേസ്ബുക്ക് കുറിപ്പ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. വിദേശങ്ങളില്‍ മാത്രമാണ് ഇങ്ങനെ കാണാറുള്ളു എന്നും കേരളത്തിലും ഇങ്ങനെ സഹായങ്ങള്‍ ചെയ്യുന്ന പൊലീസുകാര്‍ ഉണ്ടെന്നു മനസിലായെന്നുമായിരുന്നു കുറിപ്പ്.

തുടര്‍ന്നാണ് ഈ പേസ്റ്റ് പങ്കുവെച്ചും സഹായങ്ങള്‍ നല്‍കിയത് ഷൊർണൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണെന്നും വ്യക്തമാക്കി കേരളാ പൊലീസ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം 

😍😍" വിദേശങ്ങളിലെ പോലീസ് മാത്രമല്ല ...
കേരള പോലീസും അങ്ങനെ തന്നെയാണ്.. "😍😍

പാതിരാത്രിയിൽ വാഹനം കേടായി പെരുവഴിയിലായ
കുടുംബത്തിന് പോലീസ് നൽകിയ സഹായം...
അനുഭവസ്ഥന്റെ ഫേസ്ബുക്ക് കുറിപ്പ്

കാറിന്റെ ബാറ്ററി ഡൗൺ ആയി വിഷമിച്ചു നിൽക്കുന്ന കുടുംബത്തെ പോലീസ് വാഹനത്തിൽ നിന്നും പവർ നൽകി സഹായിക്കുന്ന ഷൊർണൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ.

(സബ് ഇൻസ്‌പെക്ടർ ശ്രീമതി ശ്യാമള, സിവിൽ പോലീസ് ഓഫീസർ ശ്രീ. ഷിജി.വി.വി, ഹോം ഗാർഡ് ശ്രീ.മോഹൻദാസ് എന്നിവരാണ് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്നത് )