Asianet News MalayalamAsianet News Malayalam

പൊഴിച്ചിട്ട നിലയിൽ 40ഓളം പാമ്പിന്‍ പടം, ഒന്നിന് പുറകേ ഒന്നായി പിടികൂടിയത് 20 വിഷപാമ്പുകളെ, ഞെട്ടി വീട്ടുകാർ

പ്രായ പൂര്‍ത്തിയായ അഞ്ച് പാമ്പുകളും 15 കുഞ്ഞുങ്ങളെയുമാണ് വിദഗ്ധര്‍ പിടികൂടിയത്. ഇതില്‍ പ്രായപൂര്‍ത്തിയായ പാമ്പുകളിലൊരെണ്ണം ഗര്‍ഭിണി കൂടിയാണ്

house owner finds rattle snake in garage expert catches 20 snakes and found several shedded skins etj
Author
First Published Sep 16, 2023, 12:09 PM IST

അരിസോണ: കാര്‍ ഷെഡില്‍ മാരക വിഷമുള്ള പാമ്പിനെ കണ്ട ഭയന്ന വീട്ടുകാരെ ഞെട്ടിച്ച് പാമ്പിന്‍ കൂട്ടം. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. അതിമാരക വിഷമുള്ള റാറ്റില്‍ സ്നേക്കിനെ ഗരേജില്‍ കണ്ടതോടെയാണ് പാമ്പ് പിടുത്തക്കാരുടെ സേവനം വീട്ടുകാര്‍ തേടിയത്. എന്നാല്‍ ഗാരേജില്‍ വിദഗ്ധര്‍ പിടികൂടിയത് 20 പാമ്പുകളെയെന്നതാണ് വീട്ടുകാരെ ഞെട്ടിച്ചത്. പ്രായ പൂര്‍ത്തിയായ അഞ്ച് പാമ്പുകളും 15 കുഞ്ഞുങ്ങളെയുമാണ് വിദഗ്ധര്‍ പിടികൂടിയത്. ഇതില്‍ പ്രായപൂര്‍ത്തിയായ പാമ്പുകളിലൊരെണ്ണം ഗര്‍ഭിണി കൂടിയായിരുന്നു.

പാമ്പ് പിടിക്കുന്നതില്‍ വിദഗ്ധയായ മരിസ മാകിയാണ് പാമ്പിന്‍ കൂട്ടത്തെ പിടികൂടിയത്. ഗരേജിലുണ്ടായിരുന്നു വാട്ടര്‍ ഹീറ്ററിനെ ചുറ്റിപ്പറ്റിയായിരുന്നു പാമ്പിന്‍ കൂട്ടം കിടന്നിരുന്നത്. ഗരേജിലേക്ക് എത്തിയ വീട്ടുകാരന്‍ റാറ്റില്‍ സ്നേക്ക് പ്രത്യേക ശബ്ദത്തോടെ വാല്‍ ഇളക്കുന്നത് കണ്ടതോടെയാണ് വിദഗ്ധരുടെ സേവനം തേടിയത്. സാധാരണ നിലയില്‍ 3 മുതല്‍ 5 വരെ അടി നീളം വയ്ക്കുന്ന ഇവ എലികളേയും മുയലുകളേയും പക്ഷികളേയും പല്ലികളേയും അടക്കം ചെറു ജീവികളെയാണ് ആഹാരമാക്കാറുള്ളത്.

എന്നാല്‍ 40ഓളം പാമ്പുകള്‍ ഗരേജിലുണ്ടായിരുന്നതിന്റെ തെളിവുകളാണ് പുറത്ത് വന്നത്. ഗരേജിന്റെ ഷട്ടറിന് താഴെ ഭാഗത്തുണ്ടായിരുന്ന വിടവിലൂടെയാണ് പാമ്പുകള്‍ അകത്ത് കടന്നതെന്നാണ് വിലയിരുത്തല്‍. നിരവധി പാമ്പുകളുടെ തോലുകള്‍ ഗരേജില്‍ കിടക്കുന്നതും വീട്ടുടമയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഏതായാലും ഗാരേജ് വൃത്തിയാക്കി ഷട്ടറിലെ തകരാറ് മാറ്റി ഭീതിയെ അകറ്റുകയാണ് പാമ്പുകളെ പിടികൂടിയതിന് പിന്നാലെ വീട്ടുകാര്‍ ചെയ്തത്. നേരത്തെ ആ പ്രദേശത്തെ ഒരു വീടിന്റെ ശുചിമുറിയില്‍ കയറിയ പാമ്പ് ടോയ്ലെറ്റ് സീറ്റില്‍ കയറിക്കൂടി വീട്ടുകാരെ വിരട്ടിയിരുന്നു. ശുചിമുറി ഉപയോഗിക്കാനെത്തിയ വീട്ടമ്മയ്ക്ക്  നേരെ ചീറി എത്തിയ പാമ്പിനെ അതീവ സാഹസികമായാണ് പിടികൂടിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios