കൈകാലുകൾ സ്വതന്ത്രമായി ചലിപ്പിക്കാൻ കഴിയും. വല്ലാതെ ചലിപ്പിച്ചാൽ പിന്നെ നായയാണെന്ന് തോനില്ലെന്നും ടോകോ...
ടോക്യോ: ജപ്പാനിൽ നിന്നുള്ള ഒരു മനുഷ്യൻ മൃഗത്തെപ്പോലെ കാണണം എന്ന തന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചു, @toco_eevee എന്ന ട്വിറ്റർ ഉപയോക്താവ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് നെറ്റിസൻസ്. നായയുടെ രൂപത്തിലുള്ള ചിത്രങ്ങളാണ് ഇയാൾ പങ്കുവച്ചിരിക്കുന്നത്. തന്റെ സ്വപ്നമായ നായയായി മാറുകയായിരുന്നു ഇയാൾ.
വേഷ വിധാനത്തിലൂടെ രൂപമാറ്റം വരുത്തുന്നതിന് പ്രശസ്തമായ സെപ്പെറ്റ് ആണ് ടോകോയുടെ ആഗ്രഹം പൂർത്തീകരിച്ച് നൽകിയത്. 12 ലക്ഷം രൂപയാണ് ഇതിനായി ടോകോ മുടക്കിയത്. 40 ദിവസമെടുത്താണ് രൂപം നിർമ്മിച്ചിരിക്കുന്നത്. കോളി എന്ന വിഭാഗത്തിൽപ്പെട്ട നായയുടെ രൂപമാണ് ടോകോ സ്വീകരിച്ചത്.
എന്തിനാണ് ഒരു കൂളി തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് “എന്റെ താത്പര്യത്തിലും വേഷവിധാനത്തിലും ഇത് യഥാർത്ഥമാണെന്ന് തോന്നലുണ്ടാക്കുന്നതിനാണ് ഇത് തെരഞ്ഞെടുത്തതെന്ന് ടോകോ പറഞ്ഞു. കോളിയെപ്പോലെ ഭംഗിയുള്ളവയാണ് തനിക്ക് പ്രിയപ്പെട്ടവയെന്നും ടോകോ ഒരു ജപ്പാൻ മാധ്യമത്തോട് പറഞ്ഞു.
കൈകാലുകൾ സ്വതന്ത്രമായി ചലിപ്പിക്കാനാകുമോ എന്ന് അഭിമുഖം നടത്തുന്നയാളുടെ ചോദ്യത്തോട് നിയന്ത്രണമുണ്ടെന്നായിരുന്നു മറുപടി. ചലിപ്പിക്കാൻ കഴിയും. വല്ലാതെ ചലിപ്പിച്ചാൽ പിന്നെ നായയാണെന്ന് തോനില്ലെന്നും ടോകോ പറഞ്ഞു. ടോക്കോയ്ക്ക് സ്വന്തമായി ഒരു YouTube ചാനൽ ഉണ്ട്. ഈ നായയുടേതല്ലാതെ മനുഷ്യ രൂപത്തിലുള്ള ടോകോയുടെ രൂപം അവിടെയെങ്ങുമില്ല.

