Asianet News MalayalamAsianet News Malayalam

'വെറുംവരയല്ല, കേരളത്തിന്റെ തലവര മാറ്റുന്ന ശരിവര'; തെങ്ങുകള്‍ക്കിടെയിലെ 'രഹസ്യം' പങ്കുവച്ച് സുരേന്ദ്രന്‍

ഒറ്റനോട്ടത്തില്‍ കടല്‍തീരത്തെ പാറക്കെട്ടില്‍ വളര്‍ന്ന് നില്‍ക്കുന്ന തെങ്ങുകളുടെ കൂട്ടമായാണ് തോന്നുക.

k surendran's  social media viral facebook post joy
Author
First Published Sep 24, 2023, 9:53 PM IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖം 'ഒളിഞ്ഞിരിക്കുന്ന' ചിത്രം പങ്കുവച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഒറ്റനോട്ടത്തില്‍ കടല്‍തീരത്തെ പാറക്കെട്ടില്‍ വളര്‍ന്ന് നില്‍ക്കുന്ന തെങ്ങുകളുടെ കൂട്ടമായാണ് തോന്നുക. എന്നാല്‍ അല്‍പ്പമൊന്ന് സൂക്ഷിച്ച് നോക്കിയാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖം തെളിഞ്ഞ് കാണാം. 'ഈ കാണുന്നത് ഒരു വെറുംവരയല്ല. അതിശയോക്തിപരമായ അപനിര്‍മ്മിതിയുമല്ല. കേരളത്തിന്റെ തലവര മാറ്റിവരയ്ക്കുന്ന ശരിവരയാണിത്. മോദിക്കുമാത്രം മാറ്റിമറയ്ക്കാന്‍ കഴിയുന്ന നേര്‍വര'യെന്നാണ് ചിത്രം പങ്കുവച്ച് സുരേന്ദ്രന്‍ പറഞ്ഞത്. ഇതെന്നാണ് സംഭവമെന്ന് ചോദിച്ചാണ് ഭൂരിഭാഗം പേരും കമന്റ് ബോക്‌സില്‍ എത്തുന്നത്. രസകരമായ മറ്റ് നിരവധി കമന്റുകളും പോസ്റ്റിന് കീഴില്‍ വരുന്നുണ്ട്. 

 


മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടനം; ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചെന്ന് സുരേന്ദ്രന്‍

കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളില്‍ പര്യടനം നടത്തുന്നത് ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സര്‍ക്കാര്‍ ചിലവില്‍ ഇടതുപക്ഷം രാഷ്ട്രീയ പ്രചാരണം നടത്തരുതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ മുഖച്ഛായ നഷ്ടമായത് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇത്തരമൊരു രാഷ്ട്രീയ നാടകത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായത്. എന്നാല്‍ അഴിമതി ആരോപണങ്ങള്‍ക്ക് മറപടി പറയാതെ പൊതു ഖജനാവിലെ കോടികള്‍ പൊടിച്ച് ഷോ നടത്തിയത് കൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവും പിണറായിക്കും സംഘത്തിനും ലഭിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പൊതുതെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയും മന്ത്രിമാരും വന്‍കിട മുതലാളിമാരെ കണ്ട് ഫണ്ട് ശേഖരിക്കുകയാണ് യാത്രയിലൂടെ ഉന്നമിടുന്നത്. ദേശീയതലത്തിലെ ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് കേരളത്തില്‍ നിന്നും ലഭിക്കുന്ന ഫണ്ട് കൂടിയേതീരൂ. സാധാരണക്കാരായ ജനങ്ങളോട് സംവദിക്കാനാണ് മണ്ഡലം യാത്ര എന്ന് പറയുന്നത് വെറും തട്ടിപ്പാണ്. സംസ്ഥാനത്തെ ജനങ്ങള്‍ നികുതി വര്‍ദ്ധനവും വിലക്കയറ്റവും കാരണം പൊറുതിമുട്ടിയിരിക്കുകയാണ്. ആദ്യം സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച നികുതികള്‍ വെട്ടികുറയ്ക്കണം. അതിന് ശേഷം വിലക്കയറ്റം നിയന്ത്രിക്കണം. അല്ലാതെ സമൂഹത്തിലെ വന്‍കിടക്കാരെ മാത്രം കാണാനായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ഷോ വെറും പ്രഹസനമാവുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോള്‍ ഇത്തരമൊരു ധൂര്‍ത്ത് എന്തിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്നതെന്ന് മനസിലാവുന്നില്ല. ഇടതുമുന്നണിയുടെ പണം ഉപയോഗിച്ചാണ് സര്‍ക്കാര്‍ പ്രചരണം നടത്തേണ്ടത്. ഏഴരവര്‍ഷമായി ജനങ്ങള്‍ക്ക് ദ്രോഹം മാത്രം ചെയ്യുന്ന സര്‍ക്കാര്‍ എന്ത് ജനക്ഷേമ നയങ്ങള്‍ പ്രചരിപ്പിക്കാനാണ് യാത്ര നടത്തേണ്ടത്? സംസ്ഥാനത്ത് ഒരു വികസനവും കൊണ്ടുവരാത്ത പിണറായി സര്‍ക്കാര്‍ എന്ത് വികസന നേട്ടമാണ് പ്രചരിപ്പിക്കുക? കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ വികസനങ്ങളല്ലാതെ കേരളത്തില്‍ ഒന്നുമില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. 

 വീട്ടിൽ വെച്ച് മദ്യപിക്കുന്നതിനിടെ അടിപിടി; റോഡിൽ യുവാവിന്റെ മൃതദേഹം, അന്വേഷണം 

Follow Us:
Download App:
  • android
  • ios