വീട്ടിൽ വെച്ച് മദ്യപിക്കുന്നതിനിടെ അടിപിടി; റോഡിൽ യുവാവിന്റെ മൃതദേഹം, അന്വേഷണം
പിന്നീട് അഞ്ചരയോടെ ധനേഷിനെ റോഡിൽ വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പൊലീസ് എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അതേസമയം, പോസ്റ്റ്മോർട്ടത്തിലേ മരണകാരണം വ്യക്തമാവൂ എന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

തൃശൂർ: ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരിൽ മദ്യസൽക്കാരത്തിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ യുവാവ് മരിച്ചു. സുനാമി കോളനിയിൽ താമസിക്കുന്ന കാവുങ്ങൽ ധനേഷ് (36) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ധനേഷും സുഹൃത്തുക്കളുമായ നാല് പേരും ചേർന്ന് ധനേഷിന്റെ വീട്ടിൽ വെച്ച് മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കളിലൊരാളുമായി അടിപിടിയുണ്ടായിരുന്നു.
മറ്റു മൂന്നു പേരും പോയ ശേഷമാണ് ഇരുവരും തമ്മിൽ അടിപിടിയുണ്ടായത്. തുടർന്ന് വൈകീട്ടോടെ ധനേഷ് മറ്റുള്ളവരെയും കൂട്ടി അനുവിനെ അന്വേഷിച്ച് തൊട്ടടുത്ത ഷാപ്പിലെത്തി. ബഹളം വയ്ക്കുന്നതറിഞ്ഞ് പൊലീസെത്തി. ധനേഷ് ഒഴികെ 3 പേരെ കസ്റ്റഡിയിലെടുത്തു.ഇതിന് ശേഷം അഞ്ചരയോടെ ധനേഷ് റോഡിൽ വീണ് കിടക്കുന്നുവെന്ന വിവരം കിട്ടിയെത്തിയ പോലീസ് ഇയാളെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, പോസ്റ്റ്മോർട്ടത്തിലേ മരണകാരണം വ്യക്തമാവൂ എന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
അമേഠിയിൽ വീണ്ടും ചികിത്സാപ്പിഴവ് മൂലം മരണം: ശസ്ത്രക്രിയക്ക് വിധേയയായ ഗർഭിണി മരിച്ചു
'പാലപുരത്ത് കേശവൻ മകൻ സുരേന്ദ്രനാഥ തിലകൻ, എന്റെ അഭിവന്ദ്യ പിതാവ്': അച്ഛന്റെ ഓർമയിൽ ഷമ്മി തിലകൻ
https://www.youtube.com/watch?v=Ko18SgceYX8